#fakevideo | വ്യാജ പ്രചരണം; കുറുവ സംഘം നാദാപുരം മേഖലയിൽ വീഡിയോ വ്യാജം

#fakevideo | വ്യാജ പ്രചരണം; കുറുവ സംഘം നാദാപുരം മേഖലയിൽ വീഡിയോ വ്യാജം
Nov 25, 2024 09:46 PM | By akhilap

നാദാപുരം; (nadapuram.truevisionnews.com) കുറുവ സംഘം നാദാപുരം, കല്ലാച്ചി ഭാഗത്ത് ഉണ്ട് എന്ന വ്യാജ വീഡിയോ പ്രചരിക്കുന്നു.സോഷ്യൽ മീഡിയയിൽ ബോധപൂർവ്വം ഭീതി പരത്താൻ ശ്രമം.

2019ൽ തിരുവനന്തപുരം ഭാഗത്ത് നടന്ന ഒരു മോഷണ ശ്രമത്തിന്റെ വീഡിയോ ആണ് കുറുവ സംഘം എന്ന പേരിൽ പ്രചരിപ്പിക്കുന്നത്.

വസ്തുതകൾ മനസിലാക്കാതെ കിട്ടിയപാടെ ഫോർവേഡ് ചെയ്യുകയാണ് ഇത്തരം വീഡിയോകൾ. ഇത് തനിച്ച് താമസിക്കുന്ന സ്ത്രീകളിലും കുട്ടികളിലും ഒരു പോലെ ഭീതി പടർത്തുകയാണ്.

വ്യാജ വാർത്തകൾ ഉണ്ടാക്കി സോഷ്യൽ മീഡിയ വഴി സമൂഹത്തിൽ പരിഭ്രാന്തി പടത്തി സന്തോഷിക്കുന്നവരെയാണ് കുറുവ സംഘത്തെക്കാൾ ഭീകരർ.

ഇത്തരക്കാർക്കെതിരെയുള്ള വിവരം കൈമാറണമെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും നാദാപുരം ഡിവൈഎസ്പി പറഞ്ഞു.

അതേസമയം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രാദേശിക പേരുകൾ ചേർത്ത് ഇത്തരത്തിലുള്ള വ്യാജ വീഡിയോകൾ പ്രചരിക്കുന്നുണ്ട്.

ഇത്തരത്തിൽ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങൾ സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പ്രചരിക്കുന്ന സിസിടിവി ദൃശ്യത്തിന്റെ വീഡിയോയില്‍ തന്നെ കൃത്യമായി ജൂണ്‍ ആറ് എന്ന തീയതി രേഖപ്പെടുത്തിയിട്ടുണ്ട്. അത് ശ്രദ്ധിക്കാതെ ജനങ്ങള്‍ വീഡിയോ ഷെയര്‍ ചെയ്യുന്നതായി പൊലീസ് പറയുന്നു.

കച്ച ബനിയന്‍ ഗ്യാങ് എന്ന പേരില്‍ കുപ്രസിദ്ധി ആര്‍ജിച്ച ഉത്തരേന്ത്യന്‍ മോഷണ സംഘത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഇത്തരത്തില്‍ ഒരു സംഭവം ആലപ്പുഴയിലോ കേരളത്തിലോ നടന്നതായി അറിവായിട്ടില്ല.

കര്‍ണാടകയിലെ മൈസൂരുവിലുള്ള ഒരു പ്രദേശത്ത് നടന്ന മോഷണമാണെന്ന രീതിയിലും ഈ വീഡിയോ കര്‍ണാടകയില്‍ പ്രചരിച്ചിരുന്നു.

എന്നാല്‍ മൈസൂര്‍ പൊലീസുമായി ബന്ധപ്പെട്ടപ്പോള്‍ ഇത്തരമൊരു സംഭവം നടന്നതായി അവരും സ്ഥിരീകരിച്ചിട്ടില്ല. അടുത്ത കാലത്തായി ആലപ്പുഴ ജില്ലയില്‍ ചില പ്രദേശങ്ങളില്‍ കുറുവാ സംഘം ഉള്‍പ്പെട്ട മോഷണം നടന്ന വാര്‍ത്തകള്‍ വന്നിരുന്നു.

മണ്ണഞ്ചേരി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ട് സന്തോഷ് സെല്‍വം എന്നയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തുടര്‍ന്ന് എറണാകുളം സിറ്റിയിലുള്ള കുണ്ടന്നൂര്‍ പാലത്തിന്റെ അടിയില്‍ തമ്പടിച്ചിരുന്ന സംഘത്തെ സിറ്റി പൊലീസ് ഒഴിപ്പിച്ചിരുന്നു.

ആയതിന് ശേഷം കേരളത്തിലെവിടെയും കുറുവാ മോഷണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പൊലീസ് കൂടുതല്‍ കാര്യക്ഷമതയും ജാഗ്രതയും ഇക്കാര്യത്തില്‍ പുലര്‍ത്തുന്നുണ്ട്.

ജനങ്ങള്‍ക്കിടയില്‍ ജാഗ്രത ഉളവാക്കുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊളുന്നതിന്റെ ഭാഗമായി ജാഗ്രത സമിതി രൂപീകരണവും വീടുകളില്‍ നേരിട്ടെത്തിയുള്ള അവബോധവും പൊലീസ് നല്‍കുന്നുണ്ട്.

പൊതുജനങ്ങള്‍ തങ്ങള്‍ക്ക് നേരിട്ട് അനുഭവമുണ്ടായതോ അല്ലെങ്കില്‍ നേരിട്ട് ബോധ്യം വന്നിട്ടുള്ളതോ ആയ വീഡിയോകളും വാര്‍ത്തകളും മാത്രം മറ്റുള്ളവരിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നതാണ് ഉചിതം എന്ന് പൊലീസ് ഓര്‍മപ്പെടുത്തുന്നു.

ഇത്തരം വാര്‍ത്തകളും വീഡിയോകളും പ്രചരിപ്പിക്കുന്നതിന് മുമ്പായി അതിന്റെ വസ്തുതയും ആധികാരികതയും ഉറപ്പുവരുത്തണമെന്നും ജില്ലാ പൊലീസ് മേധാവി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

#Kuruva #gang #fake #video #Nadapuram #area

Next TV

Related Stories
കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത് കേരളത്തിലെ പൊതുവിതരണ സംവിധാനത്തെ തകർക്കുന്ന സമീപനം -ഭക്ഷ്യമന്ത്രി ജി ആർ അനിൽ

Jul 25, 2025 07:18 AM

കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത് കേരളത്തിലെ പൊതുവിതരണ സംവിധാനത്തെ തകർക്കുന്ന സമീപനം -ഭക്ഷ്യമന്ത്രി ജി ആർ അനിൽ

കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത് കേരളത്തിലെ പൊതുവിതരണ സംവിധാനത്തെ തകർക്കുന്ന സമീപനം -ഭക്ഷ്യമന്ത്രി ജി ആർ...

Read More >>
പ്രതിനിധി സമ്മേളനം തുടരും; ഭരണഘടന പൊളിച്ചെഴുതാൻ മോദി സർക്കാർ പരിശ്രമിക്കുന്നു - സിപിഐ ജില്ലാ സമ്മേളനം

Jul 24, 2025 07:32 PM

പ്രതിനിധി സമ്മേളനം തുടരും; ഭരണഘടന പൊളിച്ചെഴുതാൻ മോദി സർക്കാർ പരിശ്രമിക്കുന്നു - സിപിഐ ജില്ലാ സമ്മേളനം

ഭരണഘടന പൊളിച്ചെഴുതാൻ പരിശ്രമിക്കുന്ന മോഡി സർക്കാരെ വിമർശിച്ച് സിപിഐ ജില്ലാ സമ്മേളനത്തിന് കല്ലാച്ചിയിൽ തുടക്കം...

Read More >>
സുരക്ഷ ഉറപ്പാക്കാൻ; മലബാർ കോളേജ് ഫോർ വുമൺസിൽ കോളേജ് പ്രോട്ടക്ഷൻ ഗ്രൂപ്പ് രൂപീകരിച്ചു

Jul 24, 2025 01:26 PM

സുരക്ഷ ഉറപ്പാക്കാൻ; മലബാർ കോളേജ് ഫോർ വുമൺസിൽ കോളേജ് പ്രോട്ടക്ഷൻ ഗ്രൂപ്പ് രൂപീകരിച്ചു

മലബാർ കോളേജ് ഫോർ വുമൺസിൽ കോളേജ് പ്രോട്ടക്ഷൻ ഗ്രൂപ്പ്...

Read More >>
പൂർവിക സ്മരണയിൽ; അരൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ കർക്കിടക ബലിദർപ്പണത്തിന് വൻ ജനപങ്കാളിത്തം

Jul 24, 2025 12:40 PM

പൂർവിക സ്മരണയിൽ; അരൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ കർക്കിടക ബലിദർപ്പണത്തിന് വൻ ജനപങ്കാളിത്തം

അരൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ കർക്കിടക ബലിദർപ്പണത്തിന് വൻ ജനപങ്കാളിത്തം...

Read More >>
സോളാർ സ്ഥാപിക്കൂ; വൈദ്യുതി ബില്ലിൽ നിന്ന് രക്ഷ നേടൂ

Jul 24, 2025 12:27 PM

സോളാർ സ്ഥാപിക്കൂ; വൈദ്യുതി ബില്ലിൽ നിന്ന് രക്ഷ നേടൂ

സോളാർ സ്ഥാപിച്ച് വൈദ്യുതി ബില്ലിൽ നിന്ന് രക്ഷ നേടാൻ എൻ എഫ് ബി ഐ...

Read More >>
പതാക ഉയർന്നു; സിപിഐ കോഴിക്കോട് ജില്ലാ സമ്മേളനം അൽപസമയത്തിനകം

Jul 24, 2025 10:53 AM

പതാക ഉയർന്നു; സിപിഐ കോഴിക്കോട് ജില്ലാ സമ്മേളനം അൽപസമയത്തിനകം

സിപിഐ കോഴിക്കോട് ജില്ലാ സമ്മേളനം അൽപസമയത്തിനകം...

Read More >>
Top Stories










News Roundup






Entertainment News





//Truevisionall