പാറക്കടവ് : (nadapuram.truevisionnews.com) വിദ്യാർത്ഥിനികളുടെ സുരക്ഷ ഉറപ്പാക്കുക എന്ന ലക്‌ഷ്യം മുന്നിൽ കണ്ട് മലബാർ ആർട്‌സ് ആൻ്റ് സയൻസ് കോളേജ് ഫോർ വുമൺസിൽ കോളേജ് പ്രോട്ടക്ഷൻ ഗ്രൂപ്പ് രൂപികരിച്ചു. വളയം പോലീസ് സബ് ഇൻസ്പെക്‌ടർ രഞ്ജിത്ത് രൂപികരണ യോഗം ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. എൻ.സി ഷൈന അദ്ധ്യക്ഷത വഹിച്ചു.
ഗ്രൂപ്പിൻ്റെ പ്രവർത്തനങ്ങളെ കുറിച്ച് സിവിൽ എക്സൈസ് ഓഫീസർ കെ. സിനീഷ് സംസാരിച്ചു. ചടങ്ങിൽ വളയം സ്റ്റേഷൻ എ.എസ്.ഐ മനോജ്, സിവിൽ എക്സൈസ് ഓഫീസർമാരായ ഷാജി, ബബിൻ, കെ. ജയൻ, വാർഡ് മെമ്പർ സമീറ എന്നിവർ സംസാരിച്ചു. അസി. പ്രൊഫസർമാരായ അബ്‌ദുൾ ബാരി സ്വാഗതവും, രതീഷ് ഒ നന്ദിയും പറഞ്ഞു. പി .ടി .എ അംഗങ്ങളും മലബാർ ഫൗണ്ടേഷൻ അംഗം പാറക്കടവ് അബ്‌ദുള്ളയും ചടങ്ങിൽ സന്നിഹിതരായിരുന്നു.
College Protection Group formed at Malabar College for Women