കല്ലാച്ചി : സി പി ഐ ജില്ല സമ്മേളനത്തിൻ്റെ ഭാഗമായി നാളെ കല്ലാച്ചിയിൽ നടത്താൻ തീരുമാനിച്ച പൊതുസമ്മേളനവും റെഡ് വളണ്ടിയർ മാർച്ചും റാലിയും മാറ്റിവെച്ചു. കാലാവസ്ഥ പ്രതികൂലമായതിനാലാണ് പൊതുസമ്മേളനവും റാലിയും മാറ്റിവെച്ചതെന്ന് സ്വാഗത സംഘം ചെയർമാൻ ഇ കെ വിജയൻ എം എൽ എ യും കൺവീനർ രജീന്ദ്രൻ കപ്പള്ളിയും അറിയിച്ചു.
രണ്ട് ദിവസങ്ങളിലായി കല്ലാച്ചിയിൽ നടന്ന സി പി ഐ കോഴിക്കോട് ജില്ലാ സമ്മേളനം സമാപിച്ചു. അതേസമയം അഡ്വ പി ഗവാസിനെ സമ്മേളനം ഐക്യകണ്ഠ്യേന തിരഞ്ഞെടുത്തു. നിലവിൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആണ് പി ഗവാസ്. എ ഐ എസ് എഫിലൂടെ പൊതുരംഗത്ത് വന്നു. എ ഐ എസ് എഫ് , എ ഐ വൈ എഫ് സംഘടന കളുടെ കോഴിക്കോട് ജില്ലാ പ്രസിഡന്റ്, സെക്രട്ടറി,സംസ്ഥാന ജോ സെക്രട്ടറി ,നാഷണൽ കൗൺസിൽ അംഗം എന്നി നിലകളിൽ പ്രവർത്തിച്ചു.



വിദ്യാർത്ഥി-യുവജന സംഘടനാ കാലഘട്ടത്തിൽ ഇടത് പുരോഗമന സംഘടനാ രംഗത്തെ സമരമുഖമായി മാറി നിരവധി തവണ ക്രൂരമായ പോലീസ് മർദ്ദനത്തിന് ഇരയായി,വിവിധ പ്രക്ഷോഭങ്ങളുടെ ഭാഗമായി പലതവണ ജയിൽ വാസം അനുഭവിച്ചു. വിദ്യാർത്ഥി സംഘടനാ കാലത്ത് കാലിക്കറ്റ് സർവ്വകലാശാല സെനറ്റ് അംഗമായും പ്രവർത്തിച്ചു. സി.പി.ഐ കാവിലുംപാറ ലോക്കൽ സെക്രട്ടറി, നാദാപുരം മണ്ഡലം സെക്രട്ടറിയുമായും പ്രവർത്തിച്ചിട്ടുണ്ട്.
പൊളിറ്റിക്കൽ സയൻസിൽ ബിരുധാനന്ദര ബിരുദവും,തിരുവനന്തപുരം ലോ അക്കാദമിയിൽ നിന്നും നിയമ ബിരുദവും നേടിയിട്ടുണ്ട്. കോഴിക്കോട് ജില്ലാ കോടതിയിൽ അഭിഭാഷകനായിരുന്നു. അഭിഭാഷക സംഘടനയായ ഐ എ എൽ ൻ്റെ ദേശീയ എക്സിക്യൂട്ടീവ് അംഗമാണ്. 2005 മുതൽ സിപിഐ കോഴിക്കോട് ജില്ലാ കൗൺസിൽ അംഗവും നിലവിൽ പാർട്ടി ജില്ലാ അസിസ്റ്റന്റ് സെക്രെട്ടറിയുമാണ്. 2020 മുതൽ കോഴിക്കോട് ജില്ലാ പഞ്ചായത്തിലെ കടലുണ്ടി ഡിവിഷനിൽ നിന്നുള്ള അംഗവും. നിലവിൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമാണ്. അധ്യാപികയും എ കെ എസ് ടി യു നേതാവുമായ കെ.സുധിനയാണ് ജീവിത പങ്കാളി, മക്കൾ :സെദാൻ ഗസിന്ത്, കലാനി ഗസിന്ത്.
പുതിയ ജില്ല കൗൺസിൽ അംഗങ്ങൾ
- ഇ കെ വിജയൻ എം എൽ എ
- ടി കെ രാജൻ മാസ്റ്റർ
- കെ കെ ബാലൻ മാസ്റ്റർ
- ആർ ശശി
- പി ഗവാസ്
- പി കെ നാസർ
- പി സുരേഷ് ബാബു
- രജീന്ദ്രൻ കപ്പള്ളി
- ഇ സി സതീശൻ
- ചൂലൂർ നാരായണൻ
- ആർ സത്യൻ
- റീന മുണ്ടേങ്ങാട്
- അജയ് ആവള
- ടി എം ശശി
- കെ മോഹനൻ
- ഇ കെ അജിത്ത്
- കെ ടി കല്ല്യാണി
- കെ കെ പ്രദീപ് കുമാർ
- സി ബിജു
- കെ പി പവിത്രൻ
- ടി എം പൗലോസ്
- എം സുബ്രഹ്മണ്യൻ
- എൻ എം ബിജു
- എസ് സുനിൽ മോഹൻ
- യൂസഫ് കോറോത്ത്
- അസീസ് ബാബു
- റീന സുരേഷ്
- പി ബാലഗോപാൽ
- ശ്രീജിത്ത് മുടപ്പിലായി
- മുരളി മുണ്ടേങ്ങാട്
- കെ പി ബിനൂപ്
- കെ കെ മോഹൻദാസ്
- എം കെ പ്രജോഷ്
- കെ ഷാജികുമാർ
- കെ വി സുരേന്ദ്രൻ
കാൻഡിഡേറ്റ് അംഗങ്ങൾ
- ടി ഭാരതി
- ആശ ശശാങ്കൻ
- എൻ അനുശ്രീ
- അഭിജിത്ത് കോറോത്ത്
public meeting, Red Volunteer March and rally scheduled to be held in Kallachi tomorrow have been postponed