നാദാപുരം: ( nadapuram.truevisionnews.com ) പുറമേരിക്കടുത്ത് കോടഞ്ചേരിയിൽ വീട്ടിനോട് ചേർന്ന കിണർ ഇടിഞ്ഞ് താഴ്ന്നു. മാരാം വീട്ടിൽ ശോഭയുടെ വീടിനോട് ചേർന്ന ആൾമറയുള്ള കിണറാണ് ഇടിഞ്ഞ് താഴ്ന്നത്. ഇന്നലെ അർദ്ധരാത്രിക്ക് ശേഷമാണ് സംഭവമെന്ന് കരുതുന്നു. ഇന്ന് രാവിലെയാണ് കിണർ അപ്രത്യക്ഷമായത്. ശോഭ ഗൾഫിലാണ് ഉള്ളത് . അപകട സമയത്ത് ശോഭയുടെ അമ്മ ജാനുവും മരുമകൾ നന്ദനയും കുട്ടികളുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. വീട്ട് പറമ്പിലെ വാഴയും മറ്റും ഇടിഞ്ഞ് വീണ കിണറ്റിലേക്ക് പതിച്ചിട്ടുണ്ട്.
well adjacent to a house in Kodancherry near the outskirts collapsed and sank.