പുറമേരി (nadapuram.truevisionnews.com) : സഹകരണ മേഖലയിലെ നിറസാന്നിധ്യവും കോൺഗ്രസ് നേതാവുമായിരുന്ന മരക്കാട്ടേരി ദാമോദരന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് കോൺഗ്രസ് പ്രവർത്തകരും കുടുംബാംഗങ്ങളും സ്മരണാഞ്ജലികൾ അർപ്പിച്ചു. അദ്ദേഹത്തിന്റെ വീട്ടുവളപ്പിലെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടന്നു.
ഡിസിസി സെക്രട്ടറി അഡ്വ. പ്രമോദ് കക്കട്ടിൽ, ബ്ലോക്ക് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത്, മണ്ഡലം പ്രസിഡന്റുമാരായ പി. അജിത്ത് (പുറമേരി), കണ്ണോത്ത് ദാമോദരൻ (ആയഞ്ചേരി), യുഡിഎഫ് പുറമേരി പഞ്ചായത്ത് കൺവീനർ ടി. കുഞ്ഞിക്കണ്ണൻ, കോടികണ്ടി പ്രദിഷ്, ശശി വിലാതപുരം, വി.പി. പ്രജിത്ത് എന്നിവരുടെ നേതൃത്വത്തിൽ നിരവധി പ്രവർത്തകരും ബന്ധുക്കളും പുഷ്പാർച്ചനയിൽ പങ്കെടുത്തു. വൈകുന്നേരം പുറമേരി കമ്യൂണിറ്റി ഹാളിൽ അനുസ്മരണ യോഗം നടക്കും. എൻഎസ്‌യു നേതാവ് കെ.എം. അഭിജിത്ത് യോഗം ഉദ്ഘാടനം ചെയ്യും.
Congress leader Marakatteri Damodaran's first death anniversary