നാദാപുരം : (nadapuramnews.com) അധ്വാനിക്കാൻ ഒരു പെൺ കൂട്ടായ്മ. എടച്ചേരി നോർത്തിലെ വനിതകളുടെ കൂട്ടായ്മയായ നോർത്ത് വനിതാ ഫോറം ( NWF) പ്രവർത്തനമാരംഭിച്ചു. സി.പി.ഐ. കോഴിക്കോട് ജില്ലാ സമ്മേളനത്തിൽ കേരളത്തിൻ്റെ അഭിമാനമായ റവന്യു വകുപ്പ് മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്തു.സ്വന്തമായി ഒരു വരുമാനം എന്നത് ഒരു സ്വാതന്ത്ര്യം തന്നെയാണ്.



അടിമത്വത്തിൽ നിന്നുള്ള മോചനമാണ്. സ്ത്രീകളാണ് കുടുംബത്തിന്റേയും സമൂഹത്തിന്റേയും കരുത്തെന്നും മന്ത്രി പറഞ്ഞു. അധ്വാനിക്കാൻ മനസ്സു വെച്ച വനിതകൾ എന്നും ജീവിത വിജയം നേടിയിട്ടുണ്ട്. വനിതകൾ സ്വയം പര്യാപ്തമായ സമൂഹത്തിന് മാത്രമേ ചാരുതയും പുരോഗതിയും കൈവരിക്കാനാവൂ.
അത്തരം നല്ല ഒരു വനിതാ കൂട്ടായ്മയുടെ ശക്തിക്ക് അതിരുകളില്ലെന്നും കെ. രാജൻ പറഞ്ഞു. സമ്മേളന പ്രതി നിധികൾക്ക് ഒരു പരാതിയും ഇല്ലാതെ രണ്ട് നാൾ ഭക്ഷണം വിളമ്പിയാണ് ഈ സംരഭത്തിൻ്റെ തുടക്കം. വിവാഹം ,ബർത്ത് ഡെ പാർട്ടികൾ, വിവാഹ നിശ്ചയം തുടങ്ങിയ അവസരങ്ങളിൽ ഭക്ഷണ സാധനങ്ങൾ ഏറെ ഉത്തരവാദിത്വത്തോടെ വിളമ്പാനും ,എത്തിക്കാനുംവേണ്ടി രൂപീകരിക്കപ്പെട്ടതാണ് വന്നിത ഫോറം.
മാറി വരുന്ന കാലഘട്ടത്തിൽ ജനമനസ്സറിഞ്ഞ് പരിപാടികൾ ഏറ്റെടുക്കാനും ഏവരുടേയും സഹായം അഭ്യർത്ഥിക്കുന്നതായി കൂട്ടയ്മ പറഞ്ഞു. നോർത്ത് വനിത ഫോറത്തിന് എടച്ചേരി നോർത്ത് ബ്രാഞ്ച് സെക്രട്ടറി ഷീബ സുരേഷ്, സി.പി.ഐ.എടച്ചേരി ലോക്കൽ കമ്മിറ്റി അംഗം റീന താഴേക്കൽ ബിജിത ബാബു, വിജില അനീഷ്, ഷബിത കളത്തിൽ, രമ്യ ഷീബേഷ്,അജിത വൽസൻ, ഷൈമ ബാബു, നജ്ന അജേഷ്, സുധ സുനി, ദേവാഞ്ചാന തുടങ്ങിയ വരാണ് നേതൃത്വം.
Women group to work Women are the strength of the family and society Minister Rajan