വളയം : സംഘപരിവാർ രാഷ്ട്രീയം ഉപേക്ഷിച്ച് പുതുതായി യൂത്ത് കോൺഗ്രസിലേക്ക് കടന്നുവന്ന കോൺഗ്രസ് പാർട്ടി കുടുംബമായ തറോക്കണ്ടിയിൽ എ ആർ അമലിന് പതാക നൽകി യൂത്ത് കോൺഗ്രസ് സ്വീകരിച്ചു.
ഇന്ത്യൻ നാഷണൽ യൂത്ത് കോൺഗ്രസ് വളയം മണ്ഡലം പ്രവർത്തക കൺവെൻഷനിലായിരുന്നു സ്വീകരണം. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബവിത്ത് മലോൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് വരുൺ ദാസ് അദ്ധ്യക്ഷനായി.



നിയോജക മണ്ഡലം പ്രസിഡണ്ട് അനസ് നങ്ങാണ്ടി മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് സെക്രട്ടറി ലാലു .വി സ്വാഗതവും രാഗി സരുൺ നന്ദിയും രേഖപ്പെടുത്തി. വളയത്തെ കോൺഗ്രസിന്റെ പ്രമുഖ നേതാക്കൾ സംസാരിച്ചു. ലിജേഷ് ടി .കെ, സുധീഷ് കെ.കെ , ടി.വി. ശ്രീജിൻ , രേഷ്മ ടി.വി , സിനില. പി.പി, നജ്മ. സി, ആബിദ് .കെ, നിഷ ഇടവന, ലിനിഷ .ടി എന്നിവർ പങ്കെടുത്തു
Youth congress Convention in Valayam