നാദാപുരം : ദുരിത ബാധിതർക്ക് സർക്കാർ പ്രതിമാസം നൽകുന്ന ആറായിരം രൂപ സഹായം വീട് നിർമ്മിച്ച് കൈമാറും വരെ തുടരുമെന്നും വിലങ്ങാടും വയനാടിന് നൽകിയ പോലെ തന്നെ സഹായം നൽകുമെന്നും റവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞു. കല്ലാച്ചിയിൽ സി പി ഐ ജില്ലാ സമ്മേളന വേദിയിൽ മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോൾ ആർക്കെങ്കിലും ലഭിച്ചില്ലെങ്കിൽ പരിശോധിക്കും.
വയനാട് ദുരന്തത്തിൽ വീട് നഷ്ടപ്പെട്ട ടൗൺഷിപ്പിലേക്ക് വന്ന എല്ലാവർക്കും ഡിസംബറിന് മുൻപ് വീട് നൽകുമെന്നു റവന്യൂമന്ത്രി പറഞ്ഞു. വയനാട്ടിൽ സർക്കാർ ആരോടും പണം പിരിക്കാൻ പറഞ്ഞിട്ടില്ല. പണം വാങ്ങിയവരും കൊടുത്തവരും തമ്മിലുള്ള തർക്കമാണവിടെയുള്ളത്. വീട് വെച്ച് നൽകാൻ ആർക്കും ഭൂമി നൽകാമെന്ന് സർക്കാർ പറഞ്ഞിട്ടില്ല. ഇക്കാര്യത്തിൽ അനാവശ്യമായ സർക്കാരിനെ പഴിചാരരുതെന്നും മന്ത്രി പറഞ്ഞു.
Assistance Vilangad will continue Rs. 6,000 given monthly will be used to build houses and hand them over Revenue Minister K Rajan