നാദാപുരം : രണ്ട് ദിവസങ്ങളിലായി നാദാപുരം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ഉണ്ടായ ചുഴലിക്കാറ്റിൽ നാശനഷ്ടമുണ്ടായ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ഷാഫി പറമ്പിൽ എംപി. ചുഴലിക്കാറ്റ് നടന്ന പ്രദേശത്ത് നഷ്ടം കണക്കാക്കുന്നതിന് റവന്യൂ വകുപ്പിന്റെ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും ജില്ലാ ഭരണകൂടത്തോട് അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞദിവസം ചുഴലിക്കാറ്റ് വീശിയ നാദാപുരം ഗ്രാമപഞ്ചായത്തിലെ കല്ലാച്ചി ഭാഗത്തെ വീടുകൾ ഷാഫി പറമ്പിൽ എംപി സന്ദർശിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി. മുഹമ്മദലി, ബംഗ്ലത്ത് മുഹമ്മദ്, അഡ്വ.കെ.എം രഘുനാഥ്, സി.കെ. നാസർ, വി.വി.റിനീഷ് തുടങ്ങിയവരും എം.പി.യൊടാപ്പം ഉണ്ടായിരുന്നു.



രണ്ട് ദിവസങ്ങളിലായി പ്രദേശത്ത് കനത്ത മഴയും ഒപ്പം ആഞ്ഞുവീശിയ ചുഴലിക്കാറ്റിലും വൻ നാശനഷ്ടങ്ങൾ ആണ് ഉണ്ടായത്. വീടുകളും കൃഷിയിടങ്ങളും ഉൾപ്പെടെ നാശം വിതച്ചു. അഞ്ചാം വാർഡിലെ കണിയാങ്കണ്ടിഭാസ്കരൻ , കുറ്റിക്കാട്ടിൽ സുധീഷ്, കരിമ്പാലങ്കണ്ടി അസീസ് എന്നിവരുടെ വീടും, നാലാം വാർഡിലെ ആറ് വീടുകളും , മൂന്നാം വാർഡിലെ തൈവച്ച പറമ്പത്ത് ബഷീർ, പെരുവണ്ണൂർ പാത്തു പെരുവണ്ണൂർ ഇബ്രാഹിം വെള്ളരി മീത്തൽ ഹാരിസ് ടി.വി.കെ ഹാരിസ് , ചങ്ങവീട്ടിൽ അമ്മത് തർബിയ്യത്തു സിബ്യാൻ മദ്രസ എന്നിവിടങ്ങളിലാണ് ചുഴലിക്കാറ്റ് നാശം വിതച്ചത്.
ഇതുകൂടാതെ പുത്തൻപുരയിൽ അയിശക്കുട്ടിയുടെയും , കേളോത്ത് കുഞ്ഞാലി ഹാജിയുടെയും, വലിയപറമ്പത്ത് അലി , വലിയ പറമ്പത്ത്കുഞ്ഞമ്മദ്, കൊപ്രക്കളമുള്ളതിൽ അഷ്റഫ്മുസ്ല്യാർ, തൈക്കണ്ടി ഇബ്രാഹിം പുളിഞ്ഞോളി മുഹമ്മദ്, വള്ളേരി മറിയം, മൊട്ടൻ തറമ്മൽ സുബൈർ, ടി.വി.പി. അബ്ദുറഹിമാൻ, ചീറോത്തട്ടിൽ ഹാരിസ് എന്നിവരുടെ കൃഷിയും കാറ്റിൽ നശിച്ചിട്ടുണ്ട്.
Cyclone Shafi Parambil MP calls for immediate action for compensation