പാറക്കടവ്:(nadapuram.truevisionnews.com) ചെക്യാട് ഗ്രാമപഞ്ചായത്ത് കല്ലുമ്മൽ പത്താം വാർഡിൽ 29 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ഹോമിയോ ഡിസ്പെൻസറി കെട്ടിടം ഷാഫി പറമ്പിൽ എം പി ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നസീമ കൊട്ടാരം അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റംല കുട്ട്യാപ്പണ്ടി സ്വാഗതം പറഞ്ഞു.എസ്എസ്എൽസി, പ്ലസ് ടു, എൽഎസ്എസ്, യുഎസ്എസ് ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ഈ വർഷം പഞ്ചായത്തിൽ നിന്നും സർവീസിൽ നിന്നും വിരമിച്ച അധ്യാപകരെ ആദരിക്കുകയും ചെയ്തു.
വൈസ് പ്രസിഡണ്ട് പി മൂസ, ജില്ലാപഞ്ചായത്ത് മെമ്പർ സി വി എം നജ്മ, വികസനസ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി എച്ച് സമീറ, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സുബൈർ പാറേമ്മൽ, മെമ്പർമാരായ ടി കെ ഖാലിദ് മാസ്റ്റർ, ഹാജറ ചെറൂണിയിൽ, വസന്ത കരിന്ത്രയിൽ, മോഹൻദാസ് കെ പി, പി കെ ഖാലിദ് മാസ്റ്റർ, കെ പി കുമാരൻ,വികെ അബൂബക്കർ മാസ്റ്റർ,ബീജ കെ, കെ ടി കെ ഷൈനി. ഡിപിഎം എൻഎച്ച്എം, ഡോ : സിബി രവീന്ദ്രൻ, യു ഡി എഫ് ജില്ലാ കൺവീനർ അഹമ്മദ് പുന്നക്കൽ, അബ്ദുല്ല വയലോളി, അസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ അഹമ്മദ് കുറുവയിൽ, സി എച്ച് ഹമീദ് മാസ്റ്റർ, മോഹനൻ പാറക്കടവ്, ടി കെ സൂപ്പി മാസ്റ്റർ, അബൂബക്കർ ചെറുവത്ത്, വി പി ഹമീദ്,അഹമ്മദ് ബാഖവി തുടങ്ങിയവർ പ്രസംഗിച്ചു. മെഡിക്കൽ ഓഫീസർ ഡോ: പികെ ലതിക നന്ദിയും പറഞ്ഞു.
Shafi Parampil inaugurates homeopathy dispensary building