കല്ലാച്ചി : ( nadapuram.truevisionnews.com ) ദേശീയപാത 66 ൻ്റെ ഭാഗമായി അഴിയൂർ മുതൽ വെങ്ങളം വരെയുള്ള റോഡിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ കുറ്റമറ്റ രീതിയിൽ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് സി പി ഐ ജില്ല സമ്മേളനം അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു. അശാസ്ത്രീയമായ രീതിയിൽ മണ്ണെടുത്തത് കാരണം പല സ്ഥലങ്ങളിലും ജനങ്ങളുടെ യാത്ര ദുരിത പൂർണമാണ്.
സർവ്വീസ് റോഡുകളുടെ നിർമ്മാണം സമയബന്ധിതമായി നടത്താത്തത് കാരണം മണിക്കൂറുകൾ നീളുന്ന ഗതാഗത കുരുക്ക് നിത്യ സംഭവമായി മാറിയിരിക്കയാണ്. സോയിൽ നെയിലിംഗ് നടത്തിയ സ്ഥലങ്ങൾ പോലും മണ്ണിടിച്ചിലുണ്ടായ സംഭവങ്ങൾ ജനകീയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.



ഇപ്പോൾ പ്രവൃത്തി പുരോഗമിച്ചു കൊണ്ടിരിക്കുന്ന ദേശീയ പാതയിൽ ശാസ്ത്രീയമായ ഡ്രൈനേജ് സംവിധാനങ്ങൾ ഇല്ലാത്തത് കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കണം. പ്രവൃത്തി കരാറെടുത്ത അദാനി ഗ്രൂപ്പും ഉപ കരാറായി ഇപ്പോൾ പ്രവൃത്തി ചെയ്യുന്ന വാഗാഡ് കമ്പനിയുടെയും പ്രവൃത്തിയിൽ നിരവധി അപാകതകൾ ചൂണ്ടി കാണിക്കപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പും ദേശീയപാത അതോറിറ്റിയും പ്രശ്നത്തിൽ ഇടപെട്ട് അടിയന്തര പരിഹാരം കാണണമെന്നും സി പി ഐ ജില്ല സമ്മേളനം ആവശ്യപ്പെട്ടു.
National Highway work should be completed in a timely manner CPI