വാണിമേൽ:(nadapuram.truevisionnews.com) അബ്ദുറഹ്മാൻ ഗുരുക്കൾ മാപ്പിള കലാ പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ക്രസന്റ് ഹയർസെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ഏകദിന ശില്പശാല വേറിട്ട അനുഭവമായി. കലയോളം എന്ന പേരിൽ സംഘടിപ്പിച്ച ശില്പശാലയിൽ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് പങ്കെടുത്തത്. മാപ്പിളപ്പാട്ടിന്റെ ചരിത്രവും വർത്തമാനവും അനാവരണം ചെയ്ത ശില്പശാല മാപ്പിള കലകളെ കുറിച്ച് കൃത്യമായ അവബോധം നൽകുന്നതായി.
വാണിമേൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സൽമ രാജു പരിപാടി ഉദ്ഘാടനം ചെയ്തു. പഠന കേന്ദ്രം ചെയർമാൻ കുന്നത്ത് മൊയ്തു മാസ്റ്റർ അധ്യക്ഷനായി. ജനറൽ സെക്രട്ടറി സി കെ കുഞ്ഞമ്മദ് മാസ്റ്റർ സ്വാഗതം പറഞ്ഞു. കേരള മാപ്പിള കല അക്കാദമി കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി അഷ്‌റഫ് കൊടുവള്ളി, ഡോക്ടർ ടി കെ അബ്ദുറഹ്മാൻ, പി വി അമ്മദ് മാസ്റ്റർ, എം എ വാണിമേൽ, വി എം ഖാലിദ് എന്നിവർ സംസാരിച്ചു. വാണിമേലിലെ ഗായകൻ വയൽക്കുനി അഷ്റഫിനെ ചടങ്ങിൽ പൊന്നാട അണിയിച്ചു. തുടർന്ന് നടന്ന പഠന സെഷനിൽ ഓർഗനൈസിംഗ് സെക്രട്ടറി എം കെ അഷ്‌റഫ് ആമുഖഭാഷണം നടത്തി.



എം കെ അബൂബക്കർ മാസ്റ്റർ അധ്യക്ഷനായി. ഗായകനും സംഗീത സംവിധായകനുമായ റഷീദ് മോങ്ങം വിഷയം അവതരിപ്പിച്ചു. മാപ്പിളപ്പാട്ട് ആലാപന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ റബീഹ് വരിക്കോളിക്ക് ചടങ്ങിൽ ഉപഹാരം നൽകി. ക്രസന്റ് ഹൈസ്കൂൾ മാനേജിംഗ് കമ്മിറ്റി സെക്രട്ടറി എൻ കെ മൂസ മാസ്റ്റർ, അലി കാപ്പാട്ട് കിഴക്കയിൽ സംസാരിച്ചു. ഉച്ചക്ക് ശേഷം സംഘടന സമീക്ഷയിൽ ജാഫർ വാണിമേൽ അധ്യക്ഷനായി. കോ ഓർഡിനേറ്റർ സി കെ അഷ്റഫ് കർമ്മ പദ്ധതി അവതരിപ്പിച്ചു. എം കെ ആരിഫ, സുബൈർ ചുഴലിക്കര, ടി കെ അനിഷത്ത് സംസാരിച്ചു. തുടർന്ന് അന്താക്ഷരി മത്സരവും നടന്നു.
Abdurahman Gurukkal was held at the Crescent Higher Secondary School Auditorium under the auspices of the Mappila Kala Padana Kendra