Jul 24, 2025 10:14 AM

നാദാപുരം :(nadapuram.truevisionnews.com)സംസ്ഥാന പാതയിലെ വലിയ കുഴിയിൽ ബൈക്ക് യാത്രക്കാരി വീണ് കാലിൻ്റെ എല്ല് രണ്ടായി പിളർന്നു. നാദാപുരം ചാലപ്പുറം സ്വദേശി കാവുതിയിൽ ഇസ്മായിലിൻ്റെ മകൾ ഫാത്തിമത്തുൽ ഇഹ്സാന (25) ആണ് ഇന്നലെ കാലത്ത് നാദാപുരം - കല്ലാച്ചി സംസ്ഥാനപാതയിൽ കുഴിയിൽ വീണു ബൈക്ക് മറിഞ്ഞു അപകടത്തിൽപ്പെട്ടത്.

ഈ ഭാഗങ്ങളിൽ റോഡ് പലഭാഗത്തും പൊട്ടിപ്പിളർന്ന നിലയിലാണ്. റോഡിൻ്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ചു കോൺഗ്രസ്, ബി.ജെ.പി പ്രവർത്തകർ കഴിഞ്ഞ ദിവസം പ്രതിഷേധ സമരം നടത്തിയിരുന്നു. ബൈക്ക് യാത്രികർ അപകടത്തിൽപ്പെടുന്നത് നിത്യ സംഭവമായതിനെ തുടർന്നാണ്  പ്രതിഷേധ പരിപാടികൾ നടക്കുന്നത്.

Woman leg fractured after bike falls into pothole on state highway nadapuram

Next TV

Top Stories










News Roundup






Entertainment News





//Truevisionall