അരൂർ : (nadapuram.truevisionnews.com)പൂർവിക സ്മരണയിൽ ഇന്ന് കർക്കിടകവാവ് ബലി. വിവിധ ബലി തർപ്പണ കേന്ദ്രങ്ങളിൽ പിതൃതർപ്പണം സജീവം. അരൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ കർക്കിട വാവ് ബലി തർപ്പണത്തിന് എത്തിയത് സ്ത്രീകളും കുട്ടികളുമടക്കം നൂറ് കണക്കിനാളുകളാണ്.
ക്ഷേത്ര കമ്മറ്റി ഭാരവാഹികൾ രാവിലെ ആറ് മണിക്ക് തുടങ്ങിയ ബലിതർപ്പണം മണിക്കൂറുകൾ നീണ്ടു. പ്രത്യേക സൗകര്യമൊരുക്കിയതിനാൽ മഴ തടസമായില്ല.കോഴിക്കോട് ശ്രേഷ്ടാചാര്യ സഭ അംഗം വി.കെ കിഷോർ ബലി തർപ്പണ ചടങ്ങുകൾക്ക് നേതൃത്വം നൽകി. മഴ തുടരുന്നതിനാൽ ബലി കടവുകളിൽ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
Karkidaka Balitharpanam at Aroor Mahavishnu Temple