Featured

പതാക ഉയർന്നു; സിപിഐ കോഴിക്കോട് ജില്ലാ സമ്മേളനം അൽപസമയത്തിനകം

News |
Jul 24, 2025 10:53 AM

നാദാപുരം: (nadapuram.truevisionnews.com) സിപിഐ കോഴിക്കോട് ജില്ലാ സമ്മേളനം കല്ലാച്ചിയിൽ അൽപസമയത്തിനകം ആരംഭിക്കും. ഇന്നും നാളെയും മറ്റന്നാളുമാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ഇന്നലെ നടത്താനിരുന്ന പതാക , കൊടിമര ജാഥകൾ മുൻ മുഖ്യമന്ത്രി വി.എസ് അച്ചുതാനന്ദൻ്റെ നിര്യാണത്തെ തുടർന്ന് നിർത്തി വെച്ചിരുന്നു.

ഇന്ന് കല്ലാച്ചി വളയം റോഡിലെ ഓത്തിയിൽ കൺവെൻഷൻ സെൻ്ററിലെ എം നാരായണൻ മാസ്റ്റർ നഗറിൽ പ്രതിനിധി സമ്മേളനം ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ്വ കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യും. കെ ജി പങ്കജാക്ഷൻ പതാക ഉയർത്തും.നാളെ പ്രതിനിധിസമ്മേളനം തുടരും. സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി ഇ ചന്ദ്രശേഖരൻ എം.എൽ.എ, എക്സിക്യൂട്ടീവ് അംഗങ്ങളായ മന്ത്രി ജി.ആർ അനിൽ സി.കെ ശശിധരൻ എന്നിവർ പ്രസംഗിക്കും.

26 ന് കാനം രാജേന്ദ്രൻ നഗറിൽ നടക്കുന്ന പൊതു സമ്മേളനം സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും കൃഷിമന്ത്രിയുമായ പി പ്രസാദ് ഉദ്ഘാടനം ചെയ്യും . സത്യൻ മൊകേരി ടി. വി ബാലൻ, അഡ്വ. പി വസന്തം എം.ടി ബാലൻ എന്നിവ പ്രസംഗിക്കും.. ജില്ലാ സമ്മേളനത്തിൽ 212 പ്രതിനിധികളും പ്രത്യേക ക്ഷണിതാക്കളായ 24 പേരും പങ്കെടുക്കും.

ജില്ലയിൽ സി.പി.ഐയുടെ ബഹുജന അടിത്തറ കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ കൂടുതൽ വിപുലപ്പെട്ടതായി ജില്ലാ സെകട്ടറി കെ. കെ ബാലൻ മാസ്റ്റർ പറഞ്ഞു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഒട്ടേറെ പേർ പാർട്ടിയിലേക്ക് കടന്നു വന്നതായി സെക്രട്ടറി പറഞ്ഞു. ജാപ്പയിലെ പൊതുവായ വികസന പ്രശ്നങ്ങൾ സംബന്ധിച്ചും ജനജീവിതം കൂടുതൽ മെച്ചപ്പെടുത്താനാവശ്യമായ പദ്ധതികളെ സംബന്ധിച്ചും സമ്മേളനം ചർച്ച ചെയ്യും.

CPI Kozhikode district conference will be held shortly in kallachi

Next TV

Top Stories










News Roundup






Entertainment News





//Truevisionall