Jul 25, 2025 07:18 AM

കല്ലാച്ചി: രാജ്യത്തിന് മാതൃകയായ കേരളത്തിലെ പൊതുവിതരണ സംവിധാനത്തെ തകർക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ പറഞ്ഞു. ഈ നടപടി കേന്ദ്രം തിരുത്തണം. ഭക്ഷ്യ ഭാദതാ നിയമം വന്നതിനു ശേഷം കേരളത്തിലെ 57 ശതമാനം ജനങ്ങൾ റേഷൻ സംവിധാനത്തിൽ നിന്നും പുറത്താണ്.

43 ശതമാനം പേർക്ക് മാത്രമാണ് കേന്ദ്രം അരി തരുന്നത്. സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങൾക്കും ഗുണനിലവാരമുള്ള റേഷൻ സാധനങ്ങൾ നൽകുന്നതിനുള്ള പരിശ്രമമാണ് സംസ്ഥാന സർക്കാർ നടത്തുന്നത്. എന്നാൽ ഇതിനെ സഹായിക്കുന്ന നടപടിയല്ല കേന്ദ്രം സ്വീകരിക്കുന്നത്.

ഉത്സവ സീസണിൽ പോലും കൂടുതൽ അരി അനുവദിക്കണമെന്ന കേരളത്തിൻ്റെ ആവശ്യം കേന്ദ്രം പരിഗണിച്ചില്ലെന്നും മന്ത്രി പറഞ്ഞു. കല്ലാച്ചിയിൽ നടക്കുന്ന സി പി ഐ ജില്ല സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു ഭക്ഷ്യമന്ത്രി. 

central government is adopting an approach that is destroying the public distribution system in Kerala Food Minister GR Anil

Next TV

Top Stories










News Roundup






Entertainment News





//Truevisionall