വിലങ്ങാട് : (nadapuram.truevisionnews.com) മലവെള്ളപ്പാച്ചലിൽ തകർന്ന നാദാപുരം പഞ്ചായത്തിലെ പെരുവങ്കരയേയും, ചെക്യാട് പഞ്ചായത്തിലെ ജാതിയേരിയേയും തമ്മിൽ ബന്ധിപ്പിക്കുന്ന പെരുവങ്കര കേരി താഴ പാലം വിലങ്ങാട് പാക്കേജിൽ ഉൾപ്പെടുത്തി പുനർ നിർമ്മിക്കണമെന്ന് പെരുവങ്കര-ജാതിയേരി നിവാസികളുടെ സംയുക്ത യോഗം ആവശ്യപ്പെട്ടു.
പാലം അപകടാവസ്ഥയിലാണെന്ന് പരിശോധന നടത്തിയ ഉദ്യേഗസ്ഥർ തന്നെ റിപ്പോർട്ട് നല്‌കിയ സാഹചര്യത്തിൽ, കാൽനടയാത്രക്കാർക്ക് സഞ്ചരിക്കാൻ മാത്രം സൗകര്യം ചെയ കൊണ്ട് നിലവിൽ അടച്ചിട്ടിരിക്കുകയാണ്.
നൂറു കണക്കിനു വിദ്യാർത്ഥികളുടെയും പൊതുജനങ്ങളുടെയും ഏക ആശ്രയമായ പാലം അടച്ചതോടെ പെരു വങ്കര-ജാതിയേരി നിവാസികൾ ഏറെ ദുരിതത്തിലാണ്.
ഇതിന് എത്രയും പെട്ടെന്ന് പരിഹാരം കാണാൻ വേണ്ടി ബന്ധപ്പെട്ട അധികാരികൾക്ക് നിവേദനം കൊടുക്കാനും,തുടർസാധ്യമായ എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം കൊടുക്കാനും യോഗം തീരുമാനിച്ചു.
ചീരാമ്പത്ത് പോക്കർ ഹാജി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ചെക്യാട് ഗ്രാമപഞ്ചായത്ത് മെമ്പർ പി.കെ ഖാലിദ് മാസ്റ്റർ, നാദാപുരം ഗ്രാമ പഞ്ചായത്ത് മെമ്പർ റീന കിണബ്രേമ്മൽ, പി.ഉമേഷ്,
ജെ.പി ഇസ്മായിൽ മൗലവി, കോരനാണ്ടി സതീശൻ, കോറോത്ത് അഹമ്മദ് ഹാജി, വി.കെ കുഞ്ഞബ്ദുള്ള, വി.നാണു, എം. രതീഷ് എന്നിവർ സംസാരിച്ചു.പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കാൻ പി.കെ.ഖാലിദ് മാസ്റ്റർ (ചെയർമാൻ) റീന കിണബ്രേമ്മൽ (കൺവീനർ) പോക്കർ ഹാജി,
സി.രാജൻ,പി. ഉമേഷ്, ഒ.പി.മുഹമ്മദ്,കോരനാണ്ടി സതീശൻ,ജെ.പി ഇസ്മായിൽ മൗലവി,കോറോത്ത് അഹമ്മദ് ഹാജി എന്നിവർ ഉൾപ്പെട്ട പാലം പുനർനിർമ്മാണ കമ്മിറ്റി രൂപീകരിച്ചു.
#bridge #danger #Flood #damaged #Peruvankara #Jathieri #bridge #reconstructed