നാദാപുരം: (nadapuram.truevisionnews.com)കേരള സ്പോട്സ് കൗൺസിൽ അംഗീകാരമുള്ള കളരിപ്പയറ്റ് അസോസിയേഷൻ്റെ നീതി നിഷേധത്തിനെതിരെ കളരിപ്പയറ്റ് സംരക്ഷണ മഹാസമിതിയുടെ നേതൃത്വത്തിൽ ഒക്ടോബർ 19ന് കൗൺസിൽ ഓഫീസിന് സമീപം നടത്തുന്ന പ്രതിഷേധ കളരിപ്പയറ്റ് പ്രദർശനത്തിന്റെ വിജയത്തിനു വേണ്ടി സംഘടിപ്പിച്ച സ്പോർട്സ് കളരിപ്പയറ്റ് ഫെഡറേഷൻ നാദാപുരം മേഖല പ്രവർത്തകയോഗം വളപ്പിൽ കരുണൻ ഉദ്ഘാടനം ചെയ്തു.
കെജി രാധാകൃഷ്ണൻ ഗുരുക്കൾ അധ്യക്ഷൻ വഹിച്ചു.
കെ വി മുഹമ്മദ് ഗുരുക്കൾ ,കടത്തനാട് മുകുന്ദൻ ഗുരുക്കൾ,ജെ പി ജയപ്രകാശ് ഗുരുക്കൾ, കോളി സുരേഷ് ഗുരുക്കൾ, ബെൽ മൗണ്ട് അശോകൻ ഗുരുക്കൾ, പി.പി ബാബു ഗുരുക്കൾഎന്നിവർ സംസാരിച്ചു.
കളരി മേഖലയിൽ സമഗ്ര സംഭാവനയ്ക്ക് പത്മശ്രീ ഉൾപ്പെടെയുള്ള പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയ ശ്രീമതി മീനാക്ഷി ഗുരുക്കൾ, കളരി ആചാര്യൻ ശ്രീ വളപ്പിൽ കരുണൻഗുരുക്കൾ എന്നിവർ ഉൾപ്പെടെയുള്ള ബഹുഭൂരിപക്ഷം കളരി ഗുരുക്കന്മാരെയും പുറന്തള്ളി കൊണ്ടാണ് അസോസിയേഷൻ പ്രവർത്തിക്കുന്നത്.
ബഹുഭൂരിപക്ഷം കളരി വിദ്യാർഥികൾക്കും ദേശീയ ഗെയിംസിൽ ഉൾപ്പെടെ പങ്കെടുക്കാനുള്ള അവകാശം നിഷേധിക്കുകയാണെന്ന് യോഗം കുറ്റപ്പെടുത്തി .
19ന് കോഴിക്കോട് നടക്കുന്ന പ്രതിഷേധ കളരിപ്പയറ്റ് പ്രദർശനത്തിൽ മുഴുവൻ കളി ഗുരുക്കന്മാരും വിദ്യാർത്ഥികളും അണിനിരക്കും.
#Kalaripayat #Association #Kalaripayat #Federation #protest #Kalaripayat #exhibition #19th #Kozhikode