---
title: "#MuslimLeague |  'ചീഫ് സെക്രട്ടറിയുടെ വിലങ്ങാട് സന്ദർശനം പ്രഹസനം, ദുരിതബാധിതരോട് കാണിക്കുന്നത് വലിയ അനീതി' -മുസ്ലിം ലീഗ്"
english_title: "#'Chief #Secretary #visit #Vilangad #farce #great #injustice #being #shown #victims #MuslimLeague"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/242687/chief-secretary-visit-vilangad-farce-great-injustice-being-shown-victims-muslimleague"
published_at: "2024-10-15T12:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670e104e3fe90_vilangad.jpg"
keywords: []
---

# #MuslimLeague |  'ചീഫ് സെക്രട്ടറിയുടെ വിലങ്ങാട് സന്ദർശനം പ്രഹസനം, ദുരിതബാധിതരോട് കാണിക്കുന്നത് വലിയ അനീതി' -മുസ്ലിം ലീഗ്

> **Lead Summary:** **നാദാപുരം: **വിലങ്ങാട് മലയോരത്തെ ദുരന്തബാധിത പ്രദേശങ്ങൾ ചീഫ് സെക്രട്ടറിയും ഉദ്യോഗസ്ഥ സംഘവും സന്ദർശിച്ചത് കേവലം പ്രഹസനമായി മാറിയതായി മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡണ്ട് മുഹമ്മദ് ബംഗളത്ത്, ജനറൽ സെക്രട്ടറി എൻ കെ മൂസ മാസ്റ്റർ എന്നിവർ പറഞ്ഞു.

## Article Content

**നാദാപുരം: **വിലങ്ങാട് മലയോരത്തെ ദുരന്തബാധിത പ്രദേശങ്ങൾ ചീഫ് സെക്രട്ടറിയും ഉദ്യോഗസ്ഥ സംഘവും സന്ദർശിച്ചത് കേവലം പ്രഹസനമായി മാറിയതായി മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡണ്ട് മുഹമ്മദ് ബംഗളത്ത്, ജനറൽ സെക്രട്ടറി എൻ കെ മൂസ മാസ്റ്റർ എന്നിവർ പറഞ്ഞു.

ദുരന്തം നടന്നതിന്റെ പിറ്റേ ദിവസം തന്നെ കണക്കെടുപ്പ് ആരംഭിച്ചിരുന്നു.

രണ്ടര മാസം പിന്നിട്ടിട്ടും ദുരിത ബാധിതർക്ക് അർഹമായ ആനുകൂല്യങ്ങൾ ഒന്നും ലഭ്യമാക്കാതെ വീണ്ടും സന്ദർശനം നടത്തുകയും തുടക്കം മുതലുള്ള കാര്യങ്ങൾ തന്നെ ചോദിച്ചറിയുകയും ചെയ്തത് ദുരിതബാധിതരോട് കാണിക്കുന്ന വലിയ അനീതിയാണെന്ന് ലീഗ് നേതാക്കൾ വ്യക്തമാക്കി.

സർക്കാറിൻ്റെ നിസംഗതക്കെതിരെ ശക്തമായ സമരം നടത്താൻ മുസ്ലിം ലീഗ് അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ തീരുമാനിച്ച സാഹചര്യത്തിൽ നാട്ടുകാരുടെ കണ്ണിൽ പൊടിയിടാൻ ചീഫ് സെക്രട്ടറിയെയും സംഘത്തെയും പറഞ്ഞയച്ചതിന്റെ ഉദ്ദേശം എല്ലാവർക്കും ബോധ്യമുണ്ടെന്നും സർക്കാർ ഇനിയെങ്കിലും ഉണർന്ന് പ്രവർത്തിക്കാൻ തയ്യാറാവണമെന്നും മുസ്ലിം ലീഗ് നേതാക്കൾ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/242687/chief-secretary-visit-vilangad-farce-great-injustice-being-shown-victims-muslimleague)