വാണിമേൽ : (nadapuram.truevisionnews.com)ത്യാഗോജ്ജ്വലമായ ചരിത്ര വഴിയിലൂടെ കടന്നുവന്ന വാണിമേലിലെ ചെങ്കൊടി പ്രസ്ഥാനത്തെ ഇനി കെ.എൻ നാണു നയിക്കും. കർഷക തൊഴിലാളി പ്രസ്ഥാനത്തെ നാല് പതിറ്റാണ്ടിലേറെക്കാലം നയിച്ച കരുത്തുമായാണ് നാണു ഇനി വാണിമേലിലെ സിപിഐഎമ്മിനെ നയിക്കുക.

ഭൂമിവാതുക്കൽ മുതൽ വിലങ്ങാട് വരെയുള്ള റോഡിൻ്റെ പ്രധാന ഭാഗങ്ങൾ പൊട്ടിപൊളിഞ്ഞ് കുഴികൾ നിറഞ്ഞ അവസ്ഥയാണ്. ആയിരക്കണക്കിന് പേർ ആശ്രയിക്കുന്ന റോഡിൽ ജനങ്ങൾക്ക് ദുരിതയാത്രയാണ്.
അടിയന്തിരമായി ഈ റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് സിപിഐ എം വാണിമേൽ ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പരപ്പുപാറ കെ സി ചോയി നഗറിൽ സിപിഐ എം ജില്ല സെക്രട്ടറിയേറ്റ് അംഗം മാമ്പറ്റ ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ഇ വി നാണു, കെ പി രാജൻ, കെ പി കമല എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. കെ എൻ നാണു സെക്രട്ടറിയായി 17 അംഗ ലോക്കൽ കമ്മിറ്റിയെ തെരഞ്ഞെടുത്തു.
#Vanimel #Vilangad #road #should #be #made #passable