നാദാപുരം :(nadapuram.truevisionnews.com) സംസ്ഥാന സാക്ഷരതാ മിഷൻ നടത്തുന്ന പത്താം ക്ലാസ്സ് തുല്യതാ പരീക്ഷയ്ക്ക് നാദാപുരം പഞ്ചായത്തിൽ നിന്നും ഇത്തവണ 66 പേര് തയ്യാറെടുക്കുന്നു.
വിവിധ വാർഡുകളിൽ നിന്നുള്ള പരീക്ഷാർത്ഥികളിൽ 65 പേരും സ്ത്രീകളാണ്.
ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി, 160000 രൂപയാണ് ഗ്രാമ പഞ്ചായത്ത് ഇതിന് വേണ്ടി ചെലവഴിക്കുന്നത്. അവർക്ക് ആവശ്യമായ പഠനോപകരണങ്ങൾ നൽകുന്നതും, ക്ലാസ്സുകൾക്ക് സൗകര്യമൊരുക്കുന്നതും, രെജിസ്ട്രേഷൻ ഫീസ് ഉൾപ്പെടെയുള്ള ചെലവുകൾ വഹിക്കുന്നതും ഗ്രാമപഞ്ചയത്താണ്.
തുല്യതാ പഠിതാക്കളിൽ ഏറെയും വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരാണ്. കുടുബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങി ഗ്രാമ പഞ്ചായത്ത് മുൻ മെമ്പർമാർവരെ ഇക്കൂട്ടത്തിലുണ്ട്.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലിയുടെ നേതൃത്വത്തിലുള്ള ഭരണ സമിതി അംഗങ്ങൾ പരീക്ഷാർത്ഥികളെ ആഷിർവദിക്കാൻ എത്തി.
വൈസ് പ്രസിഡന്റ് അഖില മര്യാട്ട്,സ്ഥിരം സമിതി ചെയർമാൻമാരായ സി കെ നാസർ, എം സി സുബൈർ, ജനീദ ഫിർദൗസ്,മെമ്പര്മാരായ സുമയ്യ പാട്ടത്തിൽ, സമീറ സി ടി കെ, കോ ഓഡിനേറ്റർ ഇ പ്രവീൺകുമാർ സംബന്ധിച്ചു.
തുല്യത പഠിതാക്കൾക്ക് അതുല്യ സ്ഥാനമാണ് നാദാപുരം പഞ്ചായത്ത് ഭരണ സമിതി നൽകി വരുന്നത്.
#learn #more #66 #people #appeared #10th #class #equivalency #examination #Nadapuram #this #time