നാദാപുരം : (nadapuram.truevisionnews.com) സി പി ഐ എം ചെക്യാട് ലോക്കൽ സമ്മേളനത്തിൽ കടുത്ത മത്സരം. ഔദ്യോഗിക പാനൽ പരാജയപ്പെട്ടു.
ഡി വൈ എഫ് ഐ നാദാപുരം ബ്ലോക്ക് ട്രെഷറർ ഉൾപ്പടെ രണ്ട് പേർ ലോക്കൽ കമ്മറ്റിയിൽ നിന്ന് പുറത്തായി. ഔദ്യോഗിക പാനലിനെതിരെ മത്സരിച്ച രണ്ട് പേർ ലോക്കൽ കമ്മറ്റിയിൽ എത്തി.
ഏരിയ സെക്രെട്ടറി പി പി ചാത്തുവും കൂടത്തിൽ സുരേഷ് എന്നിവർ പങ്കെടുത്ത് ജാതിയേരിയിൽ നടന്ന സമ്മേളനത്തിലാണ് നേതൃത്വത്തെ ഞെട്ടിച്ച് മത്സരം നടന്നത്.
സി പി ഐ എം നാദാപുരം ഏരിയ കമ്മറ്റി ഓഫീസ് മുൻ സെക്രെട്ടറിയും ഡി വൈ എഫ് ഐ നാദാപുരം ബ്ലോക്ക് ട്രെഷററുമായ സി അഷിലും നിലവിലത്തെ ലോക്കൽ കമ്മറ്റി അംഗം സി മനോജ്, ചെമ്പേന്റവിടയുമാണ് പരാജയപ്പെട്ടത്.
ചെക്യാട് ബാങ്ക് ജീവനക്കാരനായ അഷിലിനെ പ്രത്യേക പരിഗണന നൽകി ലോക്കൽ സെക്രെട്ടറി ആക്കാൻ ഉള്ള നേതാക്കളുടെ ശ്രമമാണ് പരാജയപ്പെട്ടത് എന്ന ഒരു വിഭാഗം പറഞ്ഞു. എം സജീവൻ, ലിനീഷ് എടത്തിൽ, കെ രമേശൻ എന്നീ മൂന്ന് പേർ ഔദ്യോഗിക പാനലിനെതിരെ മത്സരിച്ചു.
ഇതിൽ രമേശൻ ഒഴികെ ഉള്ള രണ്ട് പേർ ലോക്കൽ കമ്മറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ജില്ലാ കമ്മറ്റി അംഗം സുരേഷ് കൂടത്തിലാണ് ജാതിയേരിയിലെ വി ദാമുമാസ്റ്റർ നഗറിൽ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്തത്.
ലോക്കൽ സെക്രെട്ടറിയായി വി കെ ശ്രീധരനെ തിരഞ്ഞെടുത്തു. നാദാപുരം, എടച്ചേരി, വാണിമേൽ, വിലങ്ങാട് എന്നീ ലോക്കൽ സമ്മേളനങ്ങൾ പൂർത്തിയായെങ്കിലും എവിടെയും ഔദ്യോഗിക പാനലിനെതിരെ മത്സരം നടന്നില്ല.
#ChekKyad #Local #Conference #Fierce #competition #hits #official #panel #DYFI #incumbent #out