നാദാപുരം : (nadapuram.truevisionnews.com)ആയിര കണക്കിന് സാധാരണക്കാരുടെ അത്താണിയായ നാദാപുരം ഗവ. താലൂക്ക് ആശുപത്രിയെ തകർക്കാനുള്ള നീക്കത്തിനെതിരെ എൽഡിഎഫ് പ്രതിഷേധ ധർണ.
ആശുപത്രിക്ക് അകത്തുള്ള ചിലരാണ് ആശുപത്രിയെ തകർക്കാൻ ശ്രമിക്കുന്നത്. ചെയ്യേണ്ട ജോലി ചെയ്യാതെയും ജോലി കഴിഞ്ഞും ആശുപത്രിയിൽ അസമയങ്ങളിൽ തമ്പടിക്കുന്ന ഒരു കറക്ക് കമ്പനി ഇവിടെ ഉണ്ട്.
ഇവരാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി വനജയ്ക്കും ആശുപത്രി മാനേജ് മെൻ്റ് കമ്മറ്റി അംഗങ്ങൾക്കും എതിരെ കള്ളകേസ് കൊടുപ്പിച്ചതെന്നും സമരം ഉദ്ഘടനം ചെയ്ത സിപിഐ എം ഏരിയാ സെക്രട്ടറി പി പി ചാത്തു പറഞ്ഞു.
ആശുപത്രിയുടെ വികസന പ്രവർത്തനങ്ങൾക്ക് എതിര് നിന്നിട്ടുള്ള ചില യുഡിഎഫ് നേതാക്കൾ ആശുപത്രിയെ തകർക്കാനുള്ള ഗൂഡാലോചനയ്ക്ക് ഒത്താശ ചെയ്യുകയാണ്.
ബഹുനില കെട്ടിടങ്ങൾ അടക്കം ഇന്ന് കാണുന്ന എല്ലാ നേട്ടങ്ങളും ഇടത് ഭരണകാലത്ത് ഉണ്ടായവയാണെന്നും നേതാക്കൾ പറഞ്ഞു.
നാദാപുരം ഗവ: താലൂക്ക് ആശുപത്രിയെ തകർക്കുന്ന ഉദ്യോഗസ്ഥ ഗൂഡാലോചന അവസാനിപ്പിക്കുക, ബ്ലോക്ക് പ്രസിഡണ്ടിനെതിരെയും എച്ച്.എം.സി മെമ്പർമാർക്കെതിരെയും കള്ളക്കേസ് കൊടുത്ത ജീവനക്കാർക്കെതിരെ നടപടി എടുക്കുക, 24 മണിക്കൂർ ലാബ് പ്രവർത്തനമെന്ന എച്ച്.എം.സി തീരുമാനം നടപ്പിലാക്കാത്ത ആശുപത്രി സൂപ്രണ്ടിൻ്റെ നടപടി അവസാനിപ്പിക്കുക, സ്വകാര്യ ലാബുകളെ സഹായിക്കുന്ന ജീവനക്കാരുടെ നടപടി അവസാനിപ്പിക്കുക, അഡ്‌മിഷൻ നടത്താതെ മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്യുന്ന നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ സംഘടിപ്പിച്ചത്.
ടി. സുഗതൻ മാസ്റ്റർ അധ്യക്ഷനായി. സി എച്ച് മോഹനൻ, രജീന്ദ്രൻ കപ്പള്ളി, കരിമ്പിൽ ദിവാകരൻ, നാസർ കുറുവമ്പത്ത്, കെ.ജി ലത്തീഫ് എന്നിവർ സംസാരിച്ചു.
#case #filed #against #block #president #Nadapuram #Govt #hospital #employees