Nov 24, 2024 10:24 AM

നാദാപുരം: (nadapuram.truevisionnews.com) മഞ്ഞപ്പിത്ത പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വാണിമേൽ ഗ്രാമപഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ ആരോഗ്യ വകുപ്പിന്റെ പരിശോധന നടത്തി.

ഹോട്ടൽ, ബേക്കറി, ചായക്കട, കൂൾബാറുകൾ, കാറ്ററിങ്ങ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും വാണിമേൽ ഫെസ്റ്റ് നടക്കുന്ന പ്രദേശത്തും പരിശോധന നടത്തി.

ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച മുളകുബജി നിർമ്മാണ കേന്ദ്രത്തിലെ 60 ലിറ്റർ എണ്ണ നശിപ്പിച്ചു.

ശുചിത്വം ഉറപ്പു വരുത്താതെ ഉപ്പിലിട്ട ഭക്ഷ്യ വസ്തുക്കൾ വിൽക്കരുതെന്ന് നിർദ്ദേശിച്ചു. ഹെൽത്ത് കാർഡ്, കുടിവെള്ള പരിശോധന രേഖ എന്നിവ പ്രദർശിപ്പിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പബ്ലിക് ഹെൽത്ത് ഓഫീസർ ഡോ: പി.പി.സഫർ ഇഖ്ബാൽ അറിയിച്ചു.

കോട്ട നിയമപ്രകാരം 2000 രൂപ പിഴയീടാക്കി. നിർദ്ദേശങ്ങൾ നൽകിയിട്ടും കോട്ട നിയമങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങളിൽ നിന്നു പിഴയീടാക്കുമെന്നും കർശന നടപടി സ്വീകരിക്കുമെന്നും മെഡിക്കൽ ഓഫീസർ അറിയിച്ചു.

ഹെൽത്ത് ഇൻസ്പെക്ടർ കെ.ജയരാജ് നേതൃത്വം നൽകിയ പരിശോധനയിൽ ജൂനി: ഹെൽത്ത് ഇൻസ്പെക്ടർമാരായ പി.വിജയരാഘവൻ, സതീഷ് സി.പി, ചിഞ്ചു കെ.എം എന്നിവർ പങ്കെടുത്തു.


#Jaundice #prevention #Strict #inspection #health #department #Vanimel

Next TV

Top Stories