അരൂർ : (nadapuram.truevisionnews.com)കുടുംബാരോഗ്യ കേന്ദ്രത്തിൽ നവീകരിച്ച ലാബ്ദം, ഞായർ ഒ.പിയും പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.കെ ജ്യോതി ലക്ഷ്‌മി ഉദ്ഘാടനം ചെയ്‌തു.
വൈസ് പ്രസിഡൻ്റ് ടി.പി സീന അധ്യക്ഷത വഹിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ എം എം ഗീത, മെഡിക്കൽ ഓഫീസർ ഡോ:പി.വി ഇസ്മായിൽ, വാർഡ് അംഗങ്ങളായ രവി കൂടാത്താംകണ്ടി, എൻ.കെ അലീമത്, എച്ച്.എം.സി അംഗങ്ങളായ അഡ്വ: മനോജ് അരൂർ, പി.കെകണാരൻ മാസ്റ്റർ, ടി.കെ രാജൻ, പി.എൻ പ്രശാന്തൻ എന്നിവർ സംസാരിച്ചു.
നവീകരിച്ച ലാബിൽ ആധുനിക സംവിധാനത്തോ ടുകൂടിയ മെഷീനറി സ്ഥാപിച്ചുകൊണ്ട് ആർ.എഫ്. ടി, എൽ. എഫ് .ടി, എഫ്.എൽ.പി ഉൾപ്പെടെയുള്ള പ്രാധാനപ്പെട്ട 20 തരം പരിശോധനകളും, ഹബ് ആൻഡ് സ്പോക്ക് വിഭാഗത്തിൽ പെട്ട പരിശോധനയുടെ സാമ്പിൾ ശേഖരണം ഉൾപ്പെടെ ഇനി മുതൽ നടത്താൻ കഴിയും.
ഞായർ ആഴ്ച ഉച്ചവരെ ഡോക്‌ടറുടെയും ഫാർമസിസ്റ്റിന്റെയും സേവനം നിലവിൽ ലഭ്യമാക്കും.
തുടർന്ന് നഴ്‌സ് സേവനം കൂടി ലഭ്യമാക്കുന്നതിന് ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റി തീരുമാനമെടുത്തിട്ടുണ്ട് .
500 ലധികം രോഗികൾ ദിവസേന വന്നുപോകുന്ന ഇവിടെ അടിസ്ഥാന സൗകര്യം വർദ്ധിപ്പിക്കുന്നതിനും ആവശ്യമായ മറ്റു കാര്യങ്ങൾകൂടി നടപ്പിലാക്കുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അറിയിച്ചു.
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സന്ദീപ് നന്ദി പറഞ്ഞു.
#modernized #lab #opened #family #health #center #Purameri #Grama #Panchayath