Featured

#CPIM | സിപിഐഎം നാദാപുരം ഏരിയാ സമ്മേളനം; പതാക -കൊടിമര ജാഥ ഇന്ന്

News |
Nov 9, 2024 12:38 PM

ഇരിങ്ങണ്ണൂർ: (nadapuram.truevisionnews.com)16, 17 തീയതികളിൽ നടക്കുന്ന സിപിഐ എം നാദാപുരം ഏരിയാ സമ്മേളനത്തിന് ഇന്ന് വൈകിട്ട് 5ന് ഇരിങ്ങണ്ണൂരിൽ പതാക ഉയരും.

കൊടിമരജാഥ വെള്ളൂരിലെ സികെ ഷിബി ൻ്റെ സ്മൃതിമണ്ഡപത്തിൽനിന്ന് ജാഥാ ലീഡർ സി എച്ച് മോഹനന്റെ നേതൃത്വത്തിൽ ആരംഭിക്കും.

കെ പി ചാത്തുമാസ്റ്ററുടെ സ്മൃതിമണ്ഡ പത്തിൽനിന്നുള്ള പതാകജാഥ ലീഡർ എ മോഹൻദാസിന്റെ നേതൃത്വത്തിൽ ആരംഭിക്കും.

ഇരു ജാഥകളും ഇരിങ്ങണ്ണൂരിലെ 'സിതാറാം യെച്ചൂരി നഗറിൽ സംഗമിക്കും. തുടർന്ന് പൊതുസമ്മേളന നഗറിൽ പതാക ഉയർത്തും.

#CPIM #Nadapuram #Area #Conference #Flag #procession #today

Next TV

Top Stories