Nov 9, 2024 06:59 PM

നാദാപുരം:(nadapuram.truevisionnews.com)വളയം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ദുരവസ്ഥയ്ക്കെതിരെ ആശുപത്രിക്ക് മുമ്പിൽ കോൺഗ്രസ് നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി.

ആശുപത്രിയിൽ ഏഴ് ഡോക്ടർമാർ വേണ്ടിടത്ത് മൂന്ന് പേരാണുള്ളത്. ഇതിൽ ഉച്ചയ്ക്ക് ശേഷം ഉള്ള ഒരു ഡോക്ടർ ലീവായാൽ അന്ന് ചികിത്സയുമില്ല.ആവശ്യത്തിന് ഫാർമസിസ്റ്റ് ഇല്ലാത്തതും പ്രതിസന്ധിയായി.

നിലവിൽ ഇസിജി സംവിധാനം പോലും ഇല്ലാത്ത അവസ്ഥയിൽ ആണ് .നേരത്തേ പ്രസവം നടന്നിരുന്ന ആശുപത്രിയിൽ ഇപ്പോൾ കിടത്തി ചികിത്സയില്ല.ശോചനീയാവസ്ഥ പരിഹാരിക്കണമെന്ന് ആവശ്യപ്പെട്ട് ആശുപത്രിക്ക് മുമ്പിൽ നടന്ന പ്രതിഷേധ ധർണ്ണ ബ്ളോക്ക് കോൺഗ്രസ് പ്രസിഡന്റ് മോഹനൻ പാറക്കടവ് ഉദ്ഘാടനം ചെയ്തു.

മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ ചന്ദ്രൻ മാസ്റ്റർ അദ്ധ്യക്ഷനായി.

ഡിസിസി അംഗം കെ കൃഷ്ണൻ മാസ്റ്റർ,പികെ ശങ്കരൻ, വി. കെ ഗോവിന്ദൻ ,എ.പി ബാബു, കുനിയിൽ സൂപ്പി ഹാജി ,സുനി കാവുന്തറ, ടി ഇ കൃഷ്ണകുമാർ ,രാജൻ ചന്ദ്രോത്ത് , കെ.ടി രാമചന്ദ്രൻ, വി വി സുരേഷ് ,വരുൺ ദാസ്, ഇ കെ നിഷ , വി വി ലാലു ,സി എച്ച് രാഖി ,പി പത്മനാഭൻ ,ആർ പി സൂപ്പി , എൻ രവീന്ദ്രൻ . കെ സുകുമാരൻ ,വി കെ ഉസ്മാൻ , ടി കെ നാണു ,കെ കെ നാണു , എന്നിവർ സംസരിച്ചു.


#Plight #Valayam #Family #Health #Centre #Congress #staged # protest #dharna

Next TV

Top Stories