Nov 10, 2024 07:29 PM

നാദാപുരം: (nadapuram.truevisionnews.com)തണ്ണീർ തടങ്ങളും നെൽവയലുകളും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെഎസ്കെടിയു സംരക്ഷണ വലയം സംഘടിപ്പിച്ചു.

റോഡ് വികസനവും മറ്റും മുന്നിൽ കണ്ട് റിയൽ എസ്റ്റേറ്റ് മാഫിയകളും, സ്വകാര്യ വ്യക്തികളും തണ്ണീർ തടങ്ങളും നെൽ വയലുകളും വാങ്ങി കൂട്ടി തണ്ണീർത്തടം മണ്ണിട്ടുനികത്താനുള്ള നീക്കം നടക്കുകയാണ് .

ഇതിൽ പ്രതിഷേധിച്ചു കൊണ്ടാണ് കെഎസ്കെടിയു സമരം സംഘടിപ്പിച്ചത്.

എം എൻ ദാമോദരൻ ഉദ്ഘാടനം ചെയ്തു.

കെ കെ ദിനേശൻ ടി ബാബു, എന്നിവർ സംസാരിച്ചു.

പി അശോകൻ അധ്യക്ഷനായി. ടി അഭീഷ് സ്വാഗതം പറഞ്ഞു.

#Wetlands #paddy #fields #should #protected #KSKTU

Next TV

Top Stories