Nov 11, 2024 03:34 PM

എടച്ചേരി:(nadapuram.truevisionnews.com) എടച്ചേരിയിൽ ഗ്രൗണ്ടിൽ കളിച്ചുകൊണ്ടിരുന്ന വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ.

എടച്ചേരി സ്വദേശി പുനത്തിൽ ശമിൽ രാജ് (33) ആണ് പിടിയിലായത്

എടച്ചേരി തലായി മുസല്യരാവിട താഴെക്കുനി ഇബ്രാഹിംമിന്റെ മകൻ മിസ്ഹബിനാണ് മർദ്ദനമേറ്റത്.

തലായി കണ്ണുക്കുറ്റി പാറ ഗ്രൗണ്ടിൽ നിന്നും കൂട്ടുകാരുമായി കളിച്ചു കൊണ്ടിരിക്കുമ്പോൾ പുനത്തിൽ ശമിൽ രാജ് (33) ന്റെ നേതൃത്വത്തിൽ യാതൊരു കാരണവും ഇല്ലാതെ നാല് അംഗ സംഘം കുട്ടിയെ ക്രൂരമായി മർദിക്കുകയായിരുന്നു എന്ന് കുടുംബം ആരോപിക്കുന്നു.

കൂടെ കളിക്കുന്ന കുട്ടികളും പരിസരത്തള്ള വീട്ടിലെ സ്ത്രീകളും ബഹളം വെച്ചതോടെ അക്രമികൾ വണ്ടിയിൽ കയറി രക്ഷപ്പെട്ടു.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

#incident #beating #student #playing #ground #accused #arrested

Next TV

Top Stories