Nov 14, 2024 11:24 AM

നാ​ദാ​പു​രം: (nadapuram.truevisionnews.com) വ​ള​യം ഗ​വ. ഫാ​മി​ലി ഹെ​ൽ​ത്ത് സെ​ന്റ​റി​ൽ ആ​വ​ശ്യ​ത്തി​ന് ഡോ​ക്ട​ർ​മാ​രി​ല്ലാ​ത്ത​തി​നാ​ൽ രോ​ഗി​ക​ൾ ദു​രി​ത​ത്തി​ൽ. ദി​നം​പ്ര​തി 500ന​ടു​ത്ത് രോ​ഗി​ക​ൾ ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന വ​ള​യം ഫാ​മി​ലി ഹെ​ൽ​ത്ത് സെ​ന്റ​റി​ൽ ജ​ന​റ​ൽ ഒ.​പി​യി​ൽ നി​ല​വി​ൽ ഒ​രു ഡോ​ക്ട​ർ മാ​ത്ര​മേ പ​രി​ശോ​ധ​ന​ക്കു​ള്ളൂ.

മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് അ​വ​ധി​യാ​യ​തി​നാ​ൽ ഒ.​പി​യി​ലെ ഡോ​ക്ട​ർ​ക്കാ​ണ് പ​ക​രം ചു​മ​ത​ല ന​ൽ​കി​യി​രി​ക്കു​ന്ന​ത്. സ​ർ​ക്കാ​ർ മീ​റ്റി​ങ്ങി​നും മ​റ്റു കാ​ര്യ​ങ്ങ​ൾ​ക്കും പ​ങ്കെ​ടു​ക്കേ​ണ്ട​തി​നാ​ൽ അ​വ​ർ​ക്ക് രോ​ഗി​ക​ളെ ചി​കി​ത്സി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല.

ദി​നം​പ്ര​തി 400ന​ടു​ത്ത് രോ​ഗി​ക​ൾ രാ​വി​ലെ ഒ.​പി.​യി​ലെ​ത്തു​മ്പോ​ൾ ഇ​വ​രെ​യെ​ല്ലാം പ​രി​ശോ​ധി​ക്കു​ന്ന​ത് ജ​ന​റ​ൽ ഒ.​പി​യി​ലെ ഒ​രു ഡോ​ക്ട​റും മ​റ്റൊ​രു പീ​ഡി​യാ​ട്രീ​ഷ​നു​മാ​ണ്. ഉ​ച്ച​ക്കു​ശേ​ഷം തു​ട​ങ്ങു​ന്ന സായാഹ്ന ഒ.​പി​യി​ലും ക​ന​ത്ത തി​ര​ക്കാ​ണ്.

ദി​വ​സം 200ന​ടു​ത്ത് രോ​ഗി​ക​ൾ ഇ​വി​ടെ​യും എ​ത്തു​ന്നു. അ​വ​രെ പ​രി​ശോ​ധി​ക്കാ​നും ഒ​രു ഡോ​ക്ട​ർ മാ​ത്ര​മേ​യു​ള്ളൂ. രാ​വി​ലെ ബാ​ക്കി​യാ​കു​ന്ന രോ​ഗി​ക​ളെ​യും ഈ ​ഡോ​ക്ട​ർ​ത​ന്നെ പ​രി​ശോ​ധി​ക്ക​ണം.

ആ​ദി​വാ​സി​ക​ൾ ഉ​ൾ​പ്പെ​ടെ നൂ​റു​ക​ണ​ക്കി​ന് സാ​ധാ​ര​ണ​ക്കാ​ർ ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന വ​ള​യം ഫാ​മി​ലി ഹെ​ൽ​ത്ത് സെ​ന്റ​റി​നോ​ടു​ള്ള അ​വ​ഗ​ണ​ന ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്റെ നി​രു​ത്ത​ര​വാ​ദ സ​മീ​പ​നം മൂ​ല​മാ​ണെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്ന​ത്.

സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ​നി​ന്ന​ട​ക്കം സ്പെ​ഷ​ലൈ​സ്ഡ് ഡോ​ക്ട​ർ​മാ​രെ കാ​ണാ​ൻ രോ​ഗി​ക​ൾ എ​ത്തു​ന്ന​തും ഇ​വി​ടെ​ത്ത​ന്നെ​യാ​ണ്.

നേ​ര​ത്തെ പ്ര​സ​വം ഉ​ൾ​പ്പെ​ടെ കി​ട​ത്തി​ചി​കി​ത്സ ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും നി​ല​വി​ൽ വൈ​കീ​ട്ട് ആ​റു​മ​ണി​ക്ക് പൂ​ട്ടി​പ്പോ​കു​ന്ന സാ​ഹ​ച​ര്യ​മാ​ണ്.

നി​ര​വ​ധി രാ​ഷ്ട്രീ​യ സം​ഘ​ട​ന​ക​ൾ കി​ട​ത്തി​ചി​കി​ത്സ ആ​വ​ശ്യ​പ്പെ​ട്ട് ആ​രോ​ഗ്യ​മ​ന്ത്രി​ക്കും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​ക്കും നി​വേ​ദ​നം ന​ൽ​കി​. അ​തി​നി​ടെ വ​ള​യം ആ​ശു​പ​ത്രി​യോ​ടു​ള്ള അ​വ​ഗ​ണ​ന തു​ട​ർ​ന്നാ​ൽ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് യൂ​ത്ത് ലീ​ഗ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.


#No #doctors #valayam #Govt #family #health #center #Patients #coming #hospital #are #distress

Next TV

Top Stories