Nov 16, 2024 04:43 PM

നാദാപുരം: (nadapuram.truevisionnews.com) കാർഷിക ചിലവ് സീറോ കോസ്റ്റിലേക്ക്, മലയോര കർഷകർക്ക് പ്രതീക്ഷ നൽകുന്ന റാംപമ്പിൻ്റെ പ്രവർത്തന മാതൃക അവതരിപ്പിച്ച് സംസ്ഥാന ശാസ്ത്രോത്സവത്തിൽ ശ്രദ്ധേയ സാന്നിദ്ധ്യമായി കോഴിക്കോട് നാദാപുരം സബ് ജില്ലയിലെ കല്ലാച്ചി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിനികളായ എ എസ് വാഗ്ദയും നിഫ നൗറിനും.

ഒഴുകുന്ന ജലത്തിൻ്റെ ഗതികോർജ്ജം (കൈനറ്റിക്ക് എനർജി) ഉപയോഗിച്ച് വായുമർദ്ദത്തിൻ്റെ സഹായത്തോടെ താഴ്‌വാരങ്ങളിലെ വെള്ളത്തെ മലമുകളിൽ എത്തിക്കാൻ കഴിയുന്ന ലളിതമായ ഉപകരണമാണ് റാംപമ്പ് .

ആയിരത്തിൽ താഴെ രൂപ ചിലവിൽ ഈ ഉപകരണം നിർമ്മിക്കാൻ കഴിയുമെന്ന് വിദ്യാർത്ഥിനികൾ പറയുന്നു.

വൈദ്യുതിയോ മോട്ടോറൊ ആവശ്യ മില്ലാത്ത പമ്പിംഗ് സിസ്റ്റമായതിനാൽ ജലക്ഷാമം നേരിടുന്ന മലയോര കർഷകർക്ക് ഏറെ പ്രയോജനം ചെയ്യുന്ന ഉപകരണമാണിതെന്ന് വിദ്യാർത്ഥികൾ സാക്ഷ്യപ്പെടുത്തുന്നു.

അരുവികളിലോ പുഴകളിലോ റാംപമ്പ് സ്ഥാപിച്ചാൽ അവയുടെ സ്വാഭാവിക അവസ്ഥയ്ക്ക് മാറ്റം വരുന്നില്ല എന്നതിനാൽ ഒരു പ്രകൃതി സൗഹൃദ ഉപകരണം കൂടിയാണ് ഇത് എന്നതാണ് മറ്റൊരു പ്രത്യേകത.

കോഴിക്കോട്ടെ പ്രവർത്തകനായ കെ.കെ ശ്രീജിതിൻ്റെയും അനുഷ്കയുടെയും മകളാണ് എഎസ് വാഗ്ദ , തൃശ്ശൂർ വിയ്യൂർ സെൻ്റർ ജയിൽ ഡപ്യൂട്ടി പ്രിസണറായ നൗഷാദ് എടോളിയുടെയും ഹൈറുൽ നിസയുടെയും മകളാണ് നിഫ നൗറിൻ.

#Zero #cost #farmers #ASVagda #NifaNaurin #Nadapuram #performed #Rampump #State #Science #Festival

Next TV

Top Stories