നാദാപുരം: (nadapuram.truevisionnews.com) സിപിഐ എം നാദാപുരം ഏരിയ സമ്മേളനത്തിന് ഇരിങ്ങണ്ണൂരിൽ തുടക്കമായി.
ഹയർ സെക്കൻഡറി സ്കൂളിൽ സജ്ജമാക്കിയ കോടിയേരി ബാലകൃഷ്ണൻ നഗറിൽ എം കുഞ്ഞിരാമൻ പതാക ഉയർത്തിയാണ് സമ്മേളനത്തിന് തുടക്കം കുറിച്ചത്.
ജനാർദ്ദനൻ ഇരിങ്ങണ്ണൂർ രചന നിർവ്വഹിച്ച സ്വാഗതഗാനം ടി വി സജീവൻ്റെ നേതൃത്വത്തിലുള്ള ഗായക സംഘ പ്രതിനിധി സമ്മേളന വേദിയിൽ ആലപിച്ചു.
സിപിഐഎം ജില്ല സെക്രട്ടറി പി മോഹനൻ ഉദ്ഘാടനം ചെയ്തു.
സി എച്ച് മോഹനൻ രക്തസാക്ഷി പ്രമേയവും, ടി പ്രദീപ് കുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു.
എ മോഹൻദാസ്, പി താജുദ്ദീൻ, എം സുമതി, ഇ വി നാണു എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിക്കുന്നു.ഏരിയ സെക്രട്ടറി പി പി ചാത്തു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
കെ കെ ദിനേശൻ പുറമേരി കൺവീനറായി പ്രമേയം, പി കെ രവീന്ദ്രൻ കൺവീനറായി ക്രഡൻഷ്യൽ, അഡ്വ പി രാഹുൽ രാജ് കൺവീനറായി ക്രഡൻഷ്യൽ, ടി വി ഗോപാലൻ കൺവീനറായി റജിട്രേഷൻ കമ്മിറ്റിയും പ്രവർത്തിക്കുന്നു.
സംസ്ഥാന കമ്മിറ്റി അംഗം കെ കെ ലതിക, ജില്ല സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ കെ ദിനേശൻ, സി ഭാസ്കരൻ, ജില്ല കമ്മിറ്റി അംഗങ്ങളായ വി പി കുഞ്ഞികൃഷ്ണൻ, കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ, കെ കെ സുരേഷ്, കൂടത്താം കണ്ടി സുരേഷ്, എ എം റഷീദ് എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു.
ഏരിയയിലെ 14 ലോക്കലുകളിലെ 136 പ്രതിനിധികൾ,21 ഏരിയ കമ്മിറ്റി അംഗംങ്ങൾ, ജില്ല സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ഉൾപെടെ 165 പേർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.
#CPIM #Nadapuram #Area #Conference #started