നാദാപുരം: (nadapuram.truevisionnews.com) സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ നാദാപുരം പ്രകാശ തീരത്ത് ജനുവരി 29 മുതൽ നടക്കുന്ന ഇരുപത്തി മൂന്നാമത് സപ്ദിന പ്രഭാഷണത്തിൻ്റെ വിപുലമായ 313 അഗ സ്വാഗതസംഘം രൂപീകരിച്ചു.
വി.പി മമ്മു ഹാജി വളയം ചെയർമാനും ഹുസൈൻ മാസ്റ്റർ കുന്നത്ത് ജനറൽ കൺവീനറും പുള മഹ്മൂദ് ഹാജി ഫിനാൻസ് സെക്രട്ടറിയുമായി വിപുലമായ സ്വാഗതസംഘത്തിൻ്റെ വൈസ് ചെയർമാരായി ഇബ്രാഹിം സഖാഫി കുമ്മോളി, ഇസ്മായിൽ സഖാഫി തിനൂര്, മുനീർ സഖാഫി ഓർക്കാട്ടേരി, റഷീദ് മുസലിയാർ ആയഞ്ചേരി, ടി.ടി അബൂബക്കർ ഫൈസി എന്നിവരേയും കൺവീനർമാരായി എ.ടി നാസർ മാസ്റ്റർ പേരോട്, റിയാസ് കക്കംവെള്ളി, അബ്ദുസ്സലാം സഖാഫി ആക്കൽ, ഹാഫിള് ഫസ്ൽ സഖാഫി പുളിയാവ്, ഷുഹൈബ് വിലാതപുരം എന്നിവരെയും തെരഞ്ഞെടുത്തു.
സയ്യിദ് ഹുസൈൻ തങ്ങൾ തളിക്കരയുടെ പ്രാർത്ഥനയോടെ തുടങ്ങിയ പരിപാടി ഇബ്രാഹിം സഖാഫി കുമ്മോളിയുടെ അദ്ധ്യക്ഷതയിൽ കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി ബഷീർ സഖാഫി കൈപ്പുറം ഉദ്ഘാടനം നിർവഹിച്ചു.
ഇബ്രാഹിം സഖാഫി കുമ്മോളി, ഇസ്മായിൽ സഖാഫി തിനൂര്, ഹുസൈൻ മാസ്റ്റർ കുന്നത്ത് റാഷിദ് ബുഖാരി ഇരിങ്ങണ്ണൂർ, മുനീർ സഖാഫി ഓർക്കാട്ടേരി, ഇസ്മായിൽ മിസ്ബാഹി ചെറുമോത്ത്, അസൈനാർ മദനി പുതുക്കയം, ഒ.പി മൊയ്തു ഫൈസി, സാബിർ സഖാഫി ആവോലം തുടങ്ങിയ വിവിധ നേതാക്കൾ സംബന്ധിച്ചു.
#Seventh #Day #Lecture #Welcome #Committee #formed