---
title: "#Kalotsavam | പരിമിതികൾക്ക് അപ്പുറം; ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ച് നാദാപുരം ഗ്രാമഗ്രാമ പഞ്ചായത്ത്"
english_title: "#beyond #limitations #Nadapuram #gramapanchayat #organized #Bhinnasheshi #Kalotsavam"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/254176/beyond-limitations-nadapuram-gramapanchayat-organized-bhinnasheshi-kalotsavam"
published_at: "2024-12-05T20:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6751bd1878726_1.jpg"
keywords: []
---

# #Kalotsavam | പരിമിതികൾക്ക് അപ്പുറം; ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ച് നാദാപുരം ഗ്രാമഗ്രാമ പഞ്ചായത്ത്

> **Lead Summary:** **നാദാപുരം : **ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ച് നാദാപുരം ഗ്രാമ ഗ്രാമ പഞ്ചായത്ത് . വിവിധങ്ങളായ ഭിന്നശേഷിയുള്ളവർ അവരുടെ കലാ വാസനകൾ പ്രകടിപ്പിക്കുന്ന വേദിയായി കലോത്സവം മാറി .

## Article Content

**നാദാപുരം : **ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ച് നാദാപുരം ഗ്രാമ ഗ്രാമ പഞ്ചായത്ത് . വിവിധങ്ങളായ ഭിന്നശേഷിയുള്ളവർ അവരുടെ കലാ വാസനകൾ പ്രകടിപ്പിക്കുന്ന വേദിയായി കലോത്സവം മാറി .

ഗ്രാമ പഞ്ചായത്തിലെ നൂറോളം കലാകാരൻമാർ പരിപാടിയിൽ പങ്കെടുത്തു . ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില മര്യാട്ട് ഉത്ഘാടനം ചെയ്തു .

വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി കെ നാസർ അധ്യക്ഷത വഹിച്ചു . ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ജനീദ ഫിർദൗസ് സ്വാഗതം പറഞ്ഞു .

സ്റ്റാന്റിംഗ് കമ്മിറ്റിയി ചെയർമാൻ എം സി സുബൈർ , അംഗങ്ങളായ അബ്ബാസ് കണേ ക്കൽ , വി അബ്ദുൽ ജലീൽ , വി പി കുഞ്ഞിരാമൻ , സുമയ്യ പാട്ടത്തിൽ , സമീറ സി ടി കെ , സൂപ്പർവൈസർ നിഷ , അനു പാട്യംസ് , ടി രവീന്ദ്രൻ , ആർ നാരായണൻ മാസ്റ്റർ , കെ ടി കെ ചന്ദ്രൻ , ഡോ :റസാഖ് ആലക്കൽ ,,സി ഡി എസ്‌ ചെയർ പേഴ്സൺ റീജ , ബഡ്‌സ് സ്‌കൂൾ ടീച്ചർ ആയിഷ .യു വി ഫാത്തിമ , എം വി കൃഷ്ണൻ എന്നിവർ സംസാരിച്ചു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/254176/beyond-limitations-nadapuram-gramapanchayat-organized-bhinnasheshi-kalotsavam)