കുറുവന്തേരി : (nadapuram.truevisionnews.com) ഉമ്മത്തൂർ സഖാഫത് പ്രസ്ഥാനത്തിന്റെ സ്ഥാപകനും, വിദ്യാഭ്യാസ പ്രവത്തകനുമായ പ്രൊഫസർ പി. മമ്മു വിനെ കുറുവന്തേരിയിലെ പ്രമുഖ കുടുംബമായ മട്ടാമ്മൽ - വെള്ളിലാട്ട് കുടുംബം ഉപഹാരം നൽകി ആദരിച്ചു.
മട്ടാമ്മൽ മൂസ്സയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം അദ്ധ്യാപകനും പൊതുപ്രവർത്തകനുമായ ടി.കെ. ഖാലിദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
വളയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രദീഷ് വളയം മുഖ്യ പ്രഭാഷണം നടത്തി.
ബന്ധുക്കളായ ചെക്യാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നസീമ കൊട്ടാരത്ത്, സംസ്ഥാന വുശു ചാമ്പ്യൻ ആയിഷ ഫെല്ല, നാഷണൽ സോഫ്റ്റ് ബേസ് ബോൾ പ്ലയർ മുഹമ്മദ് അഫ്നാസ് എന്നിവരെയും വേദിയിൽ ആദരിച്ചു.
പ്രഭാഷകനും ജീവകാരുണ്യ പ്രവർത്തനുമായ അൻസാർ കൊല്ലാടാൻ,രവീഷ് വളയം, മൂസ്സ പായന്റവിട, അമ്മദ് വലിയ കണ്ടിയിൽ, അമ്മദ് മഞ്ഞപ്പള്ളി, മുത്താച്ഛിക്കുന്നുമ്മൽ അന്ത്രു, ജലീൽ കൊട്ടാരം, അസീസ് വെള്ളിലാട്ട്, അമ്മദ് വെള്ളിലാട്ട്, മൊയ്‌ദു വെള്ളിലാട്ട്, അഹമ്മദ് വെള്ളിലാട്ട്, മട്ടാമ്മൽ ചെറിയ മൂസ, കെ. പി ഖാലിദ്, ഇസ്മായിൽ മാട്ടാമ്മൽ എം കെ വി നാസർ സംബന്ധിച്ചു.
അബ്ദുള്ള മുസ്ലിയാരുടെ പ്രാർത്ഥനയോടെ തുടങ്ങിയ ചടങ്ങിൽ ഫയാസ് വെള്ളിലാട്ട് സ്വാഗതവും അഫിയ ഷെറിൻ വെള്ളിലാട്ട് നന്ദിയും പറഞ്ഞു
#family #reunion #Prof #PMammu #honored