നാദാപുരം: (nadapuram.truevisionnews.com) ജാമിഅഃ അൽഫുർഖാൻ സ്ഥാപനങ്ങളുടെ പതിനേഴാം വാർഷികവും, അൽഫുർഖാൻ അറബിക് കോളേജിൽ നിന്ന് ഡിഗ്രി പഠനം പൂർത്തിയാക്കിയിട്ടുള്ള വിദ്യാർത്ഥികൾക്കുള്ള ബിരുദദാന സമ്മേളനവും ഡിസംബർ 14, 15 തീയതികളിൽ നാദാപുരം കക്കം വെള്ളിയിലുള്ള അൽഫുർഖാൻ അറബിക് കോളജ് ക്യാമ്പസിൽ വെച്ച് നടക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.
14 ന് ശനി വൈകുന്നേരം 4:15 ന് അറബ് ലീഗ് അംബാസഡർ മാസിൻ അൽ മസൂദി സമ്മേളനം ഉദ്ഘാടനം ചെയ്യും.
ഇ ടി മുഹമ്മദ് ബഷീർ എം പി., ഷാഫി പറമ്പിൽ എം പി, കെഎൻഎം. സംസ്ഥാന ഉപാധ്യക്ഷൻ ഹുസൈൻ മടവൂർ, കെ പി കുഞ്ഞമ്മദ്കുട്ടി എം.എൽ.എ. തുടങ്ങി മത, സാമൂഹിക, രാഷ്ട്രീയ പ്രമുഖ നേതാക്കളും ജനപ്രതിനിധികളും ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കും.
ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രത്തെ കുറിച്ചുള്ള പാനൽ ഡിസ്‌കഷൻ, വനിതാ സമ്മേളനം, കുടുംബ സംഗമം, സർഗ്ഗ സംഗമം തുടങ്ങിയ വിവിധ പരിപാടികൾ ബിരുദ ദാന സമ്മേളനവുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്നുണ്ട്.
മുൻ വഖഫ് ബോർഡ് മെമ്പർ ഷമീമ ഇസ്‌ലാഹിയ്യ, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസിലർ ഡോ. മുഹമ്മദ് ബഷീർ, ഡോ. സുലൈമാൻ മേൽപ്പത്തൂർ, ഫൈസൽ എളേറ്റിൽ, ഹനീഫ് കായക്കൊടി തുടങ്ങിയ പ്രമുഖർ വിവിധ സെഷനുകളിൽ സംബന്ധിക്കും.
ഞായറാഴ്‌ച വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനം കേരള നദ്‌വത്തുൽ മുജാഹിദീൻ സംസ്ഥാന പ്രസിഡണ്ട് അബ്‌ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്യും.
ഇ കെ വിജയൻ എംഎൽഎ അൻസാർ നന്മണ്ട, സമ്മേളനത്തിൽ മോങ്ങം അബ്‌ദുസ്സലാം പ്രഭാഷണം നടത്തു.
ജാമിഅഃ അൽഫുർഖാൻ പ്രസിഡൻ്റ് സി കെ. പോക്കർ , ജനറൽ സെക്രട്ടറി വടക്കേൽ മുഹമ്മദ്, സ്വാഗതസംഘം ചെയർമാൻ ജമാൽ മൂസ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ നെല്ലുള്ളതിൽ അബ്‌ദുല്ല, പി വി യാസർ ശരീഫ് അസാരി വാവൂർ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
#Jamiah #Al #Furqan #17th #Anniversary #Graduation #Convocation