ഇരിങ്ങണ്ണൂർ : (nadapuram.truevisionnews.com) കച്ചേരി അങ്കണവാടിയുടെയും പൊതുജന വായനശാലയുടെയും സംയുക്താഭിമുഖ്യത്തിൽ കൗമാരക്കാരുടെ ആരോഗ്യം എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.
എടച്ചേരി ആയുർവേദ ഡിസ്പെൻസറിയിലെ ഡോ. എസ്. ആർ അഞ്ജലി ക്ലാസ്സ് കൈകാര്യം ചെയ്തു.
വായനശാല സെക്രട്ടറി ഇ.എം രാജീവ് അധ്യക്ഷത വഹിച്ചു.
അങ്കണവാടി വർക്കർ പി.റീജ,അജിത ഊരാളിൻ്റെവിട, പ്രദീപ് കേളോത്ത്, ആശാവർക്കർ ഗീത എന്നിവർ സംസാരിച്ചു.
#Adolescent #Health #awareness #class #organized #Iringannur