നാദാപുരം: (nadapuram.truevisionnews.com) നാദാപുരം സംസ്ഥാന പാതയിൽ പുറമേരിയ്ക്ക് സമീപം കക്കം വെള്ളിയിൽ കാറും ബൈക്കും കൂട്ടിയിച്ചു.
അപകടത്തിൽ രണ്ടു പേർക്ക് പരിക്ക്.
ബൈക്ക് യാത്രികൻ പുറമേരിയിലെ ഫിർദൗസ് അബ്ദുള്ള ഹാജിക്കും കാർ ഓടിച്ചിരുന്ന യുവതിക്കും ആണ് പരിക്കേറ്റത്.
അബ്‌ദുള്ള ഹാജിയുടെ വീടിനു മുന്നിൽ വെച്ചാണ് അപകടം. ഇയാളുടെ പരിക്ക് സാരമുള്ളതാണ്. യുവതിക്ക് നിസ്സാര പരിക്കാണ്.
#Car #bike #collide #accident #KakkamValli #Two #people #injured