വരിക്കോളി: (nadapuram.truevisionnews.com) നാദാപുരം മേഖലയിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പിടിക്കാൻ ത്യാഗപൂർണമായ പ്രവർത്തനം കാഴ്ച വെച്ച പി കെ കൃഷ്ണന്റെ ഒന്നാം ചരമ വാർഷിക ദിനാചരണത്തിനു തുടക്കമായി.
ഇന്ന് വരിക്കോളിയിൽ ബാലോത്സവം സംഘടിപ്പിച്ചു.
പരിപാടി ബാലസംഘം ജില്ലാ ജോയിന്റ് സെക്രട്ടറി ഷിയോണ പുരുഷോത്തമൻ ഉദ്ഘടനം ചെയ്തു.
എ കെ അഭിലാഷ് അധ്യക്ഷത വഹിച്ചു.
ബാലസംഘം ഏരിയ സെക്രട്ടറി അമേഖ് ഷൈജു, ഹെൽന അജിത്, പി കെ. പ്രദീപൻ, എം കെ വിനീഷ്,എം ചന്ദ്രൻ, എ കെ അജിത് എന്നിവർ സംസാരിച്ചു.
നാടൻ പാട്ട് കലാകാരൻ ഭരതൻ കുട്ടോത്ത്, സി കെ ശശി, എ കെ ഹരിദാസൻ എന്നിവർ ക്ലാസ്സ് എടുത്തു.എ കെ ബൈജു സ്വാഗതവും, കുഴിക്കാട്ടു നാരായണൻ നന്ദിയും പറഞ്ഞു
#Childrens #Festival #PKKrishnan #Day #celebrations #started