---
title: "#AITUC | തൊഴിലാളി ക്ഷേമനിധി ആനുകൂല്യങ്ങൾ സമയബന്ധിതമായി വിതരണം ചെയ്യണം -എ ഐ ടി യു സി"
english_title: "#Timely #distribute #workers #welfare #benefits #ATUC"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/254947/timely-distribute-workers-welfare-benefits-atuc-new"
published_at: "2024-12-09T11:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67568e2a0e3aa_aituc.jpg"
keywords: []
---

# #AITUC | തൊഴിലാളി ക്ഷേമനിധി ആനുകൂല്യങ്ങൾ സമയബന്ധിതമായി വിതരണം ചെയ്യണം -എ ഐ ടി യു സി

> **Lead Summary:** **കല്ലാച്ചി: **കേരളത്തിലെ തൊഴിലാളി ക്ഷേമനിധി ആനുകൂല്യങ്ങൾ സമയ ബന്ധിതമായി വിതരണം ചെയ്യണമെന്നും ക്ഷേമനിധി പ്രവർത്തനം കാര്യക്ഷമമാക്കണമെന്നും എ ഐ ടി യു സി നാദാപുരം മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു.

## Article Content

**കല്ലാച്ചി: **കേരളത്തിലെ തൊഴിലാളി ക്ഷേമനിധി ആനുകൂല്യങ്ങൾ സമയ ബന്ധിതമായി വിതരണം ചെയ്യണമെന്നും ക്ഷേമനിധി പ്രവർത്തനം കാര്യക്ഷമമാക്കണമെന്നും എ ഐ ടി യു സി നാദാപുരം മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു.

കല്ലാച്ചിയിൽ നടന്ന കൺവെൻഷൻ എ ഐ ടി യു സി ജില്ലാ ജോ: സെക്രട്ടറി പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.

ജനുവരി 17 ന് നടക്കുന്ന സെക്രട്ടറിയേറ്റ് മാർച്ചും ഡിസംബർ 14 ന് വടകരയിൽ നടക്കുന്ന സംസ്ഥാന ജാഥ സ്വീകരണം വിജയിപ്പിക്കാനും കൺവെൻഷൻ തീരുമാനിച്ചു.

എ ഐ ടി യു സി മണ്ഡലം പ്രസിഡണ്ട് സി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.

ഇ കെ വിജയൻ എം എൽ എ, എം ടി ബാലൻ, കെ സി ലീല, ടി സുഗതൻ, ഐ വി ലീല പ്രസംഗിച്ചു.

ഭാരവാഹികൾ: സി സുരേന്ദ്രൻ [പ്രസിഡണ്ട്], ഇ രാജൻ, കെ ടി കെ ചാന്ദ്നി, കെ സഹജൻ [വൈസ് പ്രസിഡണ്ട്], ടി സുഗതൻ [സെക്രട്ടറി], സുരേഷ് ചേലത്തോട്, കളത്തിൽ സുരേന്ദ്രൻ, കെ സി ലീല [ജോ:സെക്രട്ടറി], ഐ വി ലീല [ട്രഷറർ]

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/254947/timely-distribute-workers-welfare-benefits-atuc-new)