നാദാപുരം: (nadapuram.truevisionnews.com) പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി അറസ്റ്റിൽ.
കല്ലാച്ചി പിലാവുള്ളതിൽ സജീവനെ(48)യാണ് നാദാപുരം ഇൻസ്പെക്ടർ എം എസ് സാജൻ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം പ്രതിയുടെ വീട്ടിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിദ്യാർഥി പ്രതിയുടെ വീട്ടിൽ താമസത്തിന് എത്തിയപ്പോൾ പീഡിപ്പിച്ചെന്ന് സ്കൂളിൽ നടന്ന കൗൺസലിങ്ങിനിടെ അധ്യാപകരോട് വെളിപ്പെടുത്തുകയായിരുന്നു.
തുടർന്ന് സ്കൂൾ അധികൃതർ നാദാപുരം പൊലീസിൽ പരാതി നൽകി. പൊലീസ് പോക്സോ വകുപ്പുകൾ ചേർത്ത് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
#Pocsocase #Sexual #assault #minor #student #accused #arrested