#youthleague | കായിക സ്വപ്നത്തിന്; രുചി വിളമ്പി യൂത്ത് ലീഗ്, വിശ്രമമില്ലാതെ ഹാരിസ്

  #youthleague | കായിക സ്വപ്നത്തിന്; രുചി വിളമ്പി യൂത്ത് ലീഗ്, വിശ്രമമില്ലാതെ ഹാരിസ്
Dec 21, 2024 11:07 PM | By Jain Rosviya

നാദാപുരം: (nadapuram.truevisionnews.com) ഒരു നാടിൻറെ കായിക സ്വപ്നം പൂവണിയാൻ ഹരിതയുവത്വം രംഗത്തിറങ്ങിയപ്പോൾ പതിനായിരങ്ങൾക്ക് വിളമ്പിയത് രുചി പെരുമ.

മയ്യഴിപ്പുഴയുടെ തീരത്ത് വോളിബോൾ ആരവങ്ങൾ അരങ്ങ് തകർക്കുമ്പോൾ ആ ലക്ഷ്യം നേടിയെടുക്കാൻ വിശ്രമമില്ലാതെ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഹാരിസ് ഈന്തുള്ളതിലും പ്രവർത്തകരും.

കളി സ്ഥലം നിർമാണത്തിന് തുക കണ്ടെത്താൻ തെരുവമ്പറമ്പ് ശാഖ യൂത്ത് ലീഗ് അഖിലേന്ത്യ വോളീബോൾ നടക്കുന്ന ലൂളി ഗ്രൗണ്ടിൽ ഒരുക്കിയ ക്യാന്റീനിലെ അഭൂത പൂർവ തിരക്ക് ശ്രദ്ധേയമായി.

ഒരാഴ്ച്ചക്കാലം നാദാപുരം തെരുവമ്പറമ്പ് ലൂളി ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിന് ഉത്സവ ലഹരി സമ്മാനിച്ച അഖിലേന്ത്യാ ഇന്റർ ക്ലബ് വോളീബോൾ സമാപിക്കുമ്പോൾ യൂത്ത് ലീഗിന്റെ ക്യാന്റീൻ വേറിട്ട മാതൃക തീർത്തു.

തെരുവമ്പറമ്പ് പുഴയോരത്ത് സ്ഥിതി ചെയ്യുന്ന നാദാപുരം ഗ്രാമ പഞ്ചായത്ത് ഉടമസ്ഥതയിലുള്ള സ്റ്റേഡിയം പുനരുദ്ധരിക്കുന്നതിന് തുക കണ്ടെത്താനാണ് ശാഖ യൂത്ത് ലീഗ് ക്യാന്റീനുമായി രാഗത്തിറങ്ങിയത്.

വിവിധ ജില്ലകളിൽ നിന്ന് കളി കാണാനെത്തുന്ന ആറായിരത്തിലേറെ കാണികൾക്ക് ആവശ്യമായ ഭക്ഷണ വിഭവങ്ങൾ വിളമ്പുന്നതും യൂത്ത് ലീഗിന്റെ ക്യാന്റീനിൽ നിന്നാണ്. നാദാപുരത്തിന്റെ രുചിപ്പെരുമ വേണ്ടുവോളം അനുഭവിച്ചറിഞ്ഞാണ് ദൂരെ ദിക്കുകളിൽ നിന്നെത്തുന്ന വോളീ പ്രേമികൾ മടങ്ങുന്നത്.

വോളി മത്സരം ഇന്ന് രാത്രി അവസാനിച്ചെങ്കിലും സ്റ്റേഡിയത്തിന് തുക കണ്ടെത്താൻ ശാഖ യൂത്ത് ലീഗ് നാളെ കേരള ഹെവി വെയിറ്റ് വടം വലി സംഘടിപ്പിച്ചിട്ടുണ്ട്.

ആറായിരത്തിലേറെ കാണികൾക്ക് ഇരിക്കാൻ സൗകര്യമുള്ള സ്റ്റേഡിയത്തിൽ കമ്പവലി കാണാൻ സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്.

നാദാപുരം മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഹാരിസ് ഈന്തുള്ളതിൽ തൻറെ ജന്മനാട്ടിൽ കഴിഞ്ഞ നാലു ദിവസങ്ങളായി ദുബായ് കെഎംസിസി സംഘടിപ്പിച്ച അഖിലേന്ത്യാ വോളിബാൾ ടൂർണമെന്റ് നാദാപുരം ലൂളി ഗ്രൗണ്ടിൽ വേറിട്ട പ്രവർത്തനങ്ങളാണ് കാഴ്ചവച്ചത്.

തീർത്തും വർണാഭമായ ചടങ്ങുകൾ, ആയിരക്കണക്കിന് ആളുകൾ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖർ അങ്ങയെങ്ങനെ നാടിന്റെ ഉത്സവമായി ഈ മേള നടന്നുവരുമ്പോൾ ആ ഉത്സവലഹരിയിൽ ഒര് ഫോട്ടോസെഷനിൽ പോലും മുഖം കാണിക്കാതെ ഗ്രൗണ്ടിനു പുറത്ത് മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകർ ഒരുക്കിയ ക്യാന്റീനിൽ അവർക്കൊപ്പം പാതിരാവരെ സേവനം ചെയ്യുകയാണ് നാദാപുരത്ത്കാരുടെ പ്രിയപ്പെട്ടവൻ.

ആളും ആരവവും നിറയുന്ന ഗ്രൗണ്ടിലെ പവലിയനിലെ മുൻസീറ്റിൽ ഒരു പക്ഷെ മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറിക്ക് സീറ്റ്‌ പ്രോട്ടോകോൾ പ്രകാരം കിട്ടിയേക്കാം.

പക്ഷെ ഹാരിസ് ഈ ദിവസങ്ങളിൽ എല്ലാം കാന്റീനിൽ തീയും പുകയും കൊണ്ട് പ്രവർത്തകരോടൊപ്പം മുസ്ലിം യൂത്ത് ലീഗ് നടത്തുന്ന ഈ കാന്റീൻ മറ്റൊരു ഫണ്ട്‌ സമാഹരണത്തിലാണ്.

#sporting #dream #youth #league #served #taste #Haris #without #rest

Next TV

Related Stories
#building | നാട്ടുകാർ തടഞ്ഞു; പാറക്കടവ് ടൗണിൽ തകർന്നു വീണ കെട്ടിടം രാത്രിയിൽ നിർമിക്കാൻ നീക്കം

Dec 21, 2024 10:31 PM

#building | നാട്ടുകാർ തടഞ്ഞു; പാറക്കടവ് ടൗണിൽ തകർന്നു വീണ കെട്ടിടം രാത്രിയിൽ നിർമിക്കാൻ നീക്കം

പഞ്ചായത്തിന്റെ സ്റ്റോപ്പ് മെമ്മോ ലംഘിച്ചാണ് കെട്ടിടം നിർമ്മിക്കാൻ...

Read More >>
#Navadhwani | നല്ല കാഴ്ചക്ക് നവധ്വനി; വളയത്ത് നേത്ര രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു

Dec 21, 2024 07:58 PM

#Navadhwani | നല്ല കാഴ്ചക്ക് നവധ്വനി; വളയത്ത് നേത്ര രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു

സ്ത്രീകളും കുട്ടികളും ഉൾപ്പടെ നിരവധി പേർ കാഴ്ച പരിശോധിച്ചു....

Read More >>
#KMCCVolleyfair | കലാശപ്പോര് ഇന്ന്;  കെ.എം.സി.സി വോളി മേള, ഫൈനലിൽ മാറ്റുരക്കാൻ കേരള പോലീസും ഇന്ത്യൻ നേവിയും

Dec 21, 2024 04:56 PM

#KMCCVolleyfair | കലാശപ്പോര് ഇന്ന്; കെ.എം.സി.സി വോളി മേള, ഫൈനലിൽ മാറ്റുരക്കാൻ കേരള പോലീസും ഇന്ത്യൻ നേവിയും

അവസാന സെറ്റിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയാണ് ഇന്ത്യൻ നേവി ഫൈനലിൽ...

Read More >>
#Nadapuramregionalcommittee | സമുന്നത നേതാക്കൾ; എ കണാരൻ, പി കെ കൃഷ്ണൻ ചരമവാർഷിക ദിനം ആചരിച്ച് നാദാപുരം മേഖലാ കമ്മിറ്റി

Dec 21, 2024 03:37 PM

#Nadapuramregionalcommittee | സമുന്നത നേതാക്കൾ; എ കണാരൻ, പി കെ കൃഷ്ണൻ ചരമവാർഷിക ദിനം ആചരിച്ച് നാദാപുരം മേഖലാ കമ്മിറ്റി

തൊടുവയിൽ യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി സി എച്ച് മോഹനൻ ഉദ്ഘാടനം...

Read More >>
#DYFI | 'ജയ് ഭീം'; അംബേദ്‌കറെ അവഹേളിച്ച അമിത് ഷായുടെ നടപടിയിൽ പ്രതിഷേച്ച് ഡിവൈ എഫ്ഐ

Dec 21, 2024 03:13 PM

#DYFI | 'ജയ് ഭീം'; അംബേദ്‌കറെ അവഹേളിച്ച അമിത് ഷായുടെ നടപടിയിൽ പ്രതിഷേച്ച് ഡിവൈ എഫ്ഐ

സിപിഐ എം ഏരിയാ സെക്രട്ടറി എ മോഹൻദാസ് ഉദ്ഘാടനം...

Read More >>
#Parco | സർജറികളും പരിശോധനകളും; വടകര പാർകോയിൽ മെ​ഗാ മെഡിക്കൽ ക്യാമ്പ്

Dec 21, 2024 02:13 PM

#Parco | സർജറികളും പരിശോധനകളും; വടകര പാർകോയിൽ മെ​ഗാ മെഡിക്കൽ ക്യാമ്പ്

ആനുകൂല്യങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക്...

Read More >>
Top Stories