ഇരിങ്ങണ്ണൂർ: ഇരിങ്ങണ്ണൂർ ശ്രീ മഹാശിവക്ഷേത്രത്തിൽ അയ്യപ്പൻ വിളക്ക് വിപുലമായി ആഘോഷിച്ചു. ഉച്ചക്ക് ക്ഷേത്ര ഊട്ടുപുരയിൽ സ്വാമിമാരുടെ വകയായി മണ്ഡലമാസ അന്നദാനവും ഉണ്ടായി.
വൈകുന്നേരം വാദ്യമേളങ്ങളുടെ അകമ്പടിയോടെ ദീപാരാധന, അത്താഴപൂജ എന്നിവയും സ്വാമിമാർ നാമജപത്തോടെ ക്ഷേത്ര പ്രദക്ഷിണവും നടത്തി.
തുടർന്ന് അയ്യപ്പ ക്ഷേത്രത്തിൽ സ്വാമിമാരുടെ ഭജനയും നടന്നു. സ്വാമിമാരും ഭക്തരു മടക്കം നൂറ് കണക്കിനാളുകൾ പങ്കെടുത്തു
#Ayyappan #vilakk #celebration #Iringanur #Maha #Shiva #temple