നാദാപുരം: (nadapuram.truevisionnews.com) ദുബായ് കെഎംസിസി നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി ഇന്ന് മുതൽ ഒരാഴ്ചക്കാലം തെരുവമ്പറമ്പ് ലൂളി ഗ്രൗണ്ടിൽ നടത്തുന്ന അഖിലേന്ത്യ ഇന്റർ ക്ലബ് വോളീബോൾ നഗരിയിൽ കാന്റീൻ സജ്ജമാക്കി യൂത്ത് ലീഗ് പ്രവർത്തകർ.
കഴിഞ്ഞ പ്രളയത്തിൽ ഒലിച്ചു പോയ തെരുവമ്പറമ്പ് പുഴയോരത്തെ കളി സ്ഥലം പുനരുദ്ധരിക്കുന്നതിന് തുക കണ്ടെത്താനാണ് ശാഖ യൂത്ത് ലീഗ് പ്രവർത്തകർ വ്യത്യസ്തമായ രീതിയിൽ ധന സമാഹരണം നടത്തുന്നത്.
പ്രദേശത്തെ യൂത്ത് ലീഗ് പ്രവർത്തകർ തികച്ചും സൗജന്യമായാണ് ഹൈജീനിക് ഭക്ഷണം ഇവിടെ ഒരുക്കുന്നത്.
കാന്റീനിന്റെ ഉദ്ഘാടനം ജാനു തമാശകളിലൂടെ ജന ഹൃദയം കീഴടക്കിയ പ്രമുഖ കലാകാരൻ ലിധിൻ ലാൽ നിർവഹിച്ചു
#Fund #playground #Youth #league #canteen #volleyball #ground