നാദാപുരം : (nadapuram.truevisionnews.com ) കക്കംവെള്ളിയിൽ യാത്രക്കാർക്ക് ഭീഷണിയായി തണൽമരം.
ബസ് സ്റ്റോപ്പിനടുത്ത് പാതി ഉണങ്ങിയ മരം വഴിയാത്രക്കാർക്കും വാഹനയാത്രക്കാർക്കും ഒരുപോലെ പേടിസ്വപ്‌നമാവുകയാണ്.
ഉണങ്ങിയ ചില്ലകൾ വിഴുന്നത് കാരണം ഇവിടെ വാഹനം പാർക്ക് ചെയ്യാനോ ബസ് കാത്തുനിൽക്കാനോ കഴിയുന്നില്ല.
ഇതിനകം നിരവധി വാഹന ങ്ങൾക്കാണ് കേടുപാട് സംഭവിച്ചത്. ഉണങ്ങിയതും അപകട ഭിഷണിയിലുമായ മരം അടിയന്തരമായി മുറിച്ചുമാറ്റാൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ അധികൃതരോട് ആവശ്യപ്പെട്ടു
#shade #tree #poses #threat #danger #Kakkamvelli