വാണിമേൽ: (nadapuram.truevisionnews.com) പേരോട് എം ഐ എം ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് സപ്ത ദിന ക്യാമ്പ് വാണിമേൽ ക്രസൻ്റ് ഹയർ സെക്കണ്ടറി സ്‌കൂളിൽ ആരംഭിച്ചു.
ഇ കെ വിജയൻ എം എൽ എ ഉദ്ഘാടനം ചെയ്തു. പുതിയ തലമുറ സാമൂഹ്യ പ്രതിബദ്ധതയുള്ളവരായി മാറണമെന്ന് അദ്ദേഹം പറഞ്ഞു.
പ്രിൻസിപ്പൽ എം കെ കുഞ്ഞബ്‌ദുള്ള സ്വാഗതം പറഞ്ഞു. പ്രോഗ്രാം ഓഫീസർ ഇസ്മായിൽ വാണിമേൽ പദ്ധതി വിശദീകരിച്ചു
വാർഡ് മെമ്പർ വി കെ മൂസ, സ്കൂൾ മാനേജിംഗ് കമ്മിറ്റി സെക്രട്ടറി എൻ കെ മൂസ, പത്ര പ്രവർത്തക അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് എം കെ അഷ്റഫ്, പി ടി എ പ്രസിഡന്റ് പി കെ മുഹമ്മദ് എടചേരി, സ്വാഗത സംഘം ചെയർമാൻ കയമക്കണ്ടി അമ്മദ് ഹാജി, ക്രസന്റ്റ് ഹെഡ് മാസ്റ്റർ അഷ്റഫ്, എം ഐ എം സ്റ്റാഫ് സെക്രട്ടറി ജാഫർ വാണിമേൽ, റഫീഖ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. മാറിസ് റിയാസ് നന്ദി പറഞ്ഞു.
#Perode #MIM #School #NSS #Camp #started #Vanimele