നാദാപുരം : (nadapuram.truevisionnews.com ) നാദാപുരം ടൗണിലെ ഓട്ടോ പാർക്കിങ് പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് ലൈറ്റ് മോട്ടോർ തൊഴിലാളി യൂണിയൻ സിഐടിയു നാദാപുരം സെക്ഷൻ സമ്മേളനം ആവശ്യപ്പെട്ടു.
വി പി കുഞ്ഞികൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ടി ബാബു ചടങ്ങിൽ അധ്യക്ഷനായി.
ഏരിയാ സെക്രട്ടറി ജില്ലാ കമ്മിറ്റി അംഗം എ ടി കെ ഭാസ്കരൻ, ആർ കെ പ്രകാശൻ, പി ബിജു, ഒകെ ജയേഷ്, അരിയേരി ബാബു എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികൾ: ടി ബാബു (പ്രസിഡൻ്റ്), പി ബിജു (സെക്രട്ടറി), എം ബിജേഷ് (ട്രഷറർ).
#LightMotorWorkersUnion #nadapuram #Auto #parking #problems #should #be #solved