നാദാപുരം : (nadapuram.truevisionnews.com ) നാദാപുരം പത്തൊമ്പതാം വാർഡിൽ ജീവതാളം പദ്ധതിക്ക് തുടക്കമായി. നാദാപുരം താലൂക്ക് ആശുപത്രിയും പത്തൊമ്പതാം വാർഡും സംയുക്തമായി സംഘടിപ്പിച്ച പദ്ധതിയാണ് ജീവതാളം.
ഇന്ന് രാവിലെയ ചേണികണ്ടി സാലിമി തങ്ങളുടെ വീട്ടുമുറ്റത്ത് സംഘടിപ്പിച്ച പരിപാടിയിൽ പഞ്ചായത്ത് മെമ്പർ അബാസ് കണ്ണെക്കൽ പദ്ധതിയുടെ ഉദ്‌ഘാടനം നിർവഹിച്ചു. അധ്യക്ഷൻ വികസന സമിതി കൺവീനർ കാവുങ്കൽ സൂപ്പി, ജെ എച്ച് ഐ പ്രസാദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ യോഗ ട്രെയിനർ ശ്രീജിഷ ക്ലാസ്സെടുത്തു.
നാദാപുരം ആയുഷ് പി എച്ച് സിയിലെ മെഡിക്കൽ ഓഫിസർ ഡോ. എം.കെ മുംതാസ് ജീവതാളത്തിൽ ആരോഗ്യ ബോധവൽക്കര ക്ലാസ് എടുത്തു.
മെഹബൂബ് നായരുകണ്ടി, ആശ വർക്കർ അനില നന്താത്ത്, സി ഡി എസ് നൗഷിറ തോപ്പിന്റെവിട എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ബ്ലഡ് പ്രഷർ, ഷുഗർ , നേത്ര പരിശോധന, കോളസ്ട്രോൾ ( BMI 28 നെ മുകളിൽ ഉള്ളവർക്ക് മാത്രം) യോഗ പരിശീലനം, ഹീമോ ഗ്ലോബിൻ (സ്ത്രീകൾക്ക്) , ക്രിയാറ്റിൻ പരിശോചന (ഷുഗർ രോഗികൾക്ക് മാത്രം) , കാൻസർ രോഗ നിർണ്ണയം തുടങ്ങിയ എല്ലാ ലാബ് ടെസ്റ്റുകളും നാദാപുരം ജയ്‌ഹിന്ദ് ക്ലിനിക്കിന്റെ നേതൃത്വത്തിൽ നടത്തി.
#Nineteenth #ward #Nadapuram #about #the #start #Jeevathalam #project