പുറമേരി : (nadapuram.truevisionnews.com ) അരൂർ നീളൻ പാറ ഖനനവുമായി ബന്ധപ്പെട്ട് പ്രാദേശവാസികളുടെ ആശങ്ക അകറ്റണമെന്ന് ആവശ്യപ്പെട്ട് സർവ്വകക്ഷി നേതാക്കൾ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്‌റ് വി.കെ ജ്യോതി ലക്ഷ്മിക്ക് നിവേദനം നൽകി.
സർച്ച കക്ഷി പ്രതിനിധികളായ ഏ.പി മുനീർ, എം.എ. ഗഫൂർ, ടി.കെ രാഘവൻ മാസ്റ്റർ, പി.കെ. ചന്ദ്രൻ, ടി.കെ. രാജൻ, കളത്തിൽ ബാബു ടി. സജീവൻ, ഡോ: രമ്യ കറിക്കീറിയിൽ എന്നിവരുടെ നേതൃത്വത്തിലാണ് പ്രസിഡൻ്റിനെ കണ്ടത്.
ക്വാറി വീണ്ടും പ്രവൃത്തിപ്പിക്കാൻ ശ്രമം നടക്കുന്നതായാണ് സർവ്വകക്ഷി പ്രതിനിധികളുടെ പരാതി.
#AroorMining #Panchayat #President #has #submitted #petition #address #concerns #local #residents