നാദാപുരം: (nadapuram.truevisionnews.com ) പൂർണമായും ജനകീയ പങ്കാളിത്തത്തോടെ നിർമാണം പൂർത്തിയാക്കിയ തൂണേരി കുടുംബാരോഗ്യ കേന്ദ്രം ഒന്നാം വർഷത്തിലേക്ക് കടക്കുന്നു.
ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ആശുപത്രി ഫണ്ടിൻ്റെ വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു.
1.51 കോടി രൂപ ജനങ്ങളിൽ നിന്നും സമാഹരിച്ചു കൊണ്ട് പൂർണമായും സുതാര്യമായ രീതിയിൽ വരവ് ചെലവ് കണക്കുകൾ അവതരിപ്പിക്കാൻ കഴിഞ്ഞത് ജനകീയ കൂട്ടായ്മ കൊണ്ട് മാത്രം ആണെന്ന് നിർമാണ കമ്മിറ്റി ചെയർപേഴ്‌സൺ കൂടിയായ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ഷാഹിന പറഞ്ഞു.
എൻ.എച്ച്.എം വകയിൽ ലഭിച്ച 15 ലക്ഷം രൂപയും ആശുപത്രി നിർമാണത്തിൽ പ്രയോജനപ്പെടുത്തി. എല്ലാ രാഷ്ട്രീയ പാർട്ടികളും കൈകോർത്തപ്പോളാണ് തൂണേരിക്ക് ഈ സ്വപ്ന പദ്ധതി വേഗത്തിൽ നടപ്പിലാക്കാൻ കഴിഞ്ഞത്.
സർക്കാറിൽ സമ്മർദം ചെലുത്തി ഒരു ഡോക്റ്ററെ കൂടി നിയമിച്ചു കൊണ്ട് രോഗികൾക്ക് കൂടുതൽ സൗകര്യം ചെയ്യാനും യോഗം തീരുമാനിച്ചു.
യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുധ സത്യൻ അധ്യക്ഷയായി. ജനകീയ കമ്മിറ്റി ചെയർപേഴ്സൺ പി ഷാഹിന അവലോകന പ്രസംഗം നടത്തി. ട്രഷറർ പി രാമചന്ദ്രൻ മാസ്റ്റർ വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു.
യൂ.കേ വിനോദ് കുമാർ ഓഡിറ്റ് റിപ്പോർട്ട് അവതരിപ്പിച്ചു. കൺവീനർ ഡോ. അബ്‌ദുൽ സലാം, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വളപ്പിൽ കുഞ്ഞമ്മദ്, ആവോലം രാധാകൃഷ്ണൻ, നെല്ലിയേരി ബാലൻ, കനവത്ത് രവി, രജില കിഴക്കും കരമ്മൽ, കെ.എം സമീർ, ഒ ബാബുരാജ്, രവി വെല്ലൂർ, അശോകൻ തൂണേരി, ബലരാജൻ, മധു മോഹൻ, എം.എൻ രാജൻ, സി ഹമീദ്, ഇ.കെ രാജൻ, നടക്കൻ്റവിട അമ്മത്, പി.പി സുരേഷ് കുമാർ, ലീഷ, കൃഷ്ണൻ കാണഞ്ചേരി, അജിത,സി.എച്ച് വിജയൻ, ടി.എൻ രഞ്ജിത്ത് സംസാരിച്ചു.
#success #association #Thuneri #Family #Health #Center #into #its #first #year